മോഷ്ടിച്ച ബൈക്ക് നമ്പര്‍ മാറ്റി ഉപയോഗിച്ച യുവാവ് പിടിയില്‍
വെള്ളമുണ്ട: മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ മാറ്റി ഉപയോഗിച്ചുവന്ന യുവാവിനെ പൊലിസ് പിടികൂടി. നാദാപുരം കരിങ്ങാട് സ്വദേശി, നിരവില്പുഴയില് വാടകക്ക് താമസിക്കുന്ന അസ്കര്‍ സലീം (35) ആണ് വാഹന പരിശോധനക്കിടെ വെള്ളമുണ്ട പൊലിസിന്റെ പിടിയിലായത്.
കെ.എല്‍ 41 ഇ 7441 എന്ന നമ്പര്‍ ബൈക്കാണ് അസ്കര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും കഴിഞ്ഞവര്‍ഷം മോഷ്ടിച്ചത്. പിന്നീട് വാഹനത്തിന്റെ നമ്പര്‍ കെ.എല്‍ 01 ആര് 107 എന്ന് മാറ്റി ഒരു വര്‍ഷത്തോളമായി ഉപയോഗിച്ചു വരികയായിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം മട്ടിലയത്ത് വച്ച് വെള്ളമുണ്ട അഡീ.എസ്.ഐ അജിത്തിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടയില്‍ അസ്കറിനെ തടഞ്ഞുനിര്‍ത്തി വാഹനത്തിന്റെ നമ്പര്‍ യാദൃശ്ചികമായി പരിശോധിച്ചതില്‍ പ്രസ്തുത നമ്പര്‍ കാറിന്റേതാണെന്ന് മനസ്സിലാകുകയായിരുന്നു.
പിന്നീട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ വാഹനത്തിന്റെ ചേസ് നമ്പര്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ഥ നമ്പര്‍ മനസ്സിലായത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത വാഹനം കോഴിക്കോട് സ്വദേശിയുടേതാണെന്നും മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് ഈ വാഹനം മോഷണം പോയതാണെന്നും തെളിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."