ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ടി-20 യില്‍ മൂന്നാമത്
ദുബൈ: ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയ മറികടന്നതോടെയാണ് 2016 മുതല്‍ നിലനിര്‍ത്തിപ്പോരുന്ന ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടാം സ്ഥാനം ന്യൂസിലന്റ് തന്നെ നിലനിര്‍ത്തിയതോടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
No.1 teams in the @MRFWorldwide ICC Rankings:
— ICC (@ICC) May 1, 2020
Tests ➡️ Australia
ODIs ➡️ England
T20Is ➡️ Australia
Lastest rankings ? https://t.co/AeaYDWqlfh pic.twitter.com/uv9hTGkN3L
ഏകദിനത്തില്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് (127) രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ എട്ട് പോയിന്റിന്റെ വ്യത്യാസം പുലര്‍ത്തിയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ന്യൂസിലന്റാണ് രണ്ടാമത്. ഇന്ത്യയേക്കാള്‍ മൂന്ന് പോയിന്റ് കുറവാണ് ന്യൂസിലന്റിനുള്ളത് (116).
England, the 2019 @cricketworldcup winners, have retained the No.1 spot in the @MRFWorldwide ICC Men's ODI Team Rankings ?#ICCRankings pic.twitter.com/hGkbXFkFhS
— ICC (@ICC) May 1, 2020
ട്വന്റി-20 യിലും ഓസ്‌ട്രേലിയ തന്നെയാണ് മുന്നില്‍. 2011 ല്‍ റാങ്കിങ് നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഓസീസ് ഒന്നാം സ്ഥാനത്തെത്തുന്നത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.
More excellent news for ?? fans!
— ICC (@ICC) May 1, 2020
Australia are No.1 in the @MRFWorldwide ICC Men's T20I Team Rankings for the first time ever.
They've displaced ?? from the top spot!#ICCRankings pic.twitter.com/LrOerV0GKH
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."