HOME
DETAILS

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പുതിയ റെക്കോര്‍ഡില്‍

  
backup
March 01 2019 | 18:03 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%aa

#ബാസിത് ഹസന്‍


തൊടുപുഴ: വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പുതിയ റെക്കോര്‍ഡില്‍. ഫെബ്രുവരിയില്‍ ചരിത്രത്തിലെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇത് വരാന്‍ പോകുന്ന പ്രതിസന്ധിയുടെ മുന്നറിയിപ്പായാണ് കെ.എസ്.ഇ.ബി കാണുന്നത്.


സാധാരണ ഏപ്രില്‍, മെയ് മാസങ്ങളില്‍ രേഖപ്പെടുത്തുന്ന ഉപഭോഗ നിരക്കിനേക്കാള്‍ കൂടുതലാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 27ന് 77.87 ദശലക്ഷം യൂനിറ്റും 28ന് 77.52 ദശലക്ഷം യൂനിറ്റുമായിരുന്നു ഉപഭോഗം.


പുറം വൈദ്യുതിയിലും സംസ്ഥാനം പുതിയ റെക്കോര്‍ഡ് ഇട്ടു. 27ന് പുറത്തുനിന്ന് എത്തിച്ചത് 62.851 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. 28ന് 61.322 ദശലക്ഷം യൂനിറ്റും എത്തിച്ചു. 2950 മെഗാവാട്ട് വരെ സംസ്ഥാനത്തേക്ക് ഒരു സമയം കൊണ്ടുവരാനുള്ള ശേഷി ഗ്രിഡിനുണ്ട്. ഒരു ദിവസം പരമാവധി 68.3 ദശലക്ഷം യൂനിറ്റ് വരെയാണ് എത്തിക്കാന്‍ കഴിയുക. ഈ നില തുടര്‍ന്നാല്‍ പരീക്ഷാ - തെരഞ്ഞെടുപ്പുകാലം എത്തുന്നതോടെ പ്രതിദിന ഉപഭോഗം 85 ദശലക്ഷം യൂനിറ്റ് പിന്നിടുമെന്നാണ് വിലയിരുത്തല്‍.
2018 ഏപ്രില്‍ 30ന് രേഖപ്പെടുത്തിയ 80.9358 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപഭോഗം. മുന്‍വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശരാശരി ഉപഭോഗം 75.5 ദശലക്ഷം യൂനിറ്റ് വരെയായിരുന്നു. ഈ വര്‍ഷം കാലാവസ്ഥയിലുണ്ടായ വ്യതിയാനം വൈദ്യുതി മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത്.


ആഭ്യന്തര ഉല്‍പാദനം കുറച്ച് പരമാവധി വൈദ്യുതി പുറമെ നിന്നെത്തിക്കാനാണ് ബോര്‍ഡിന്റെ ശ്രമം. യൂനിറ്റിന് 3.388 രൂപാ നിരക്കില്‍ 4.698 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ കേരളത്തിന് ലഭിച്ചു. 16.203 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉല്‍പാദനം. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ പരമാവധി ജലം സംഭരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
നിലവില്‍ 2322.415 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടുകളിലുള്ളത്. ആകെ സംഭരണശേഷിയുടെ 55 ശതമാനമാണിത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago