HOME
DETAILS
MAL
വന്‍കരാ പോരാട്ടത്തില്‍ സ്വീഡന്
backup
June 18 2018 | 19:06 PM
നിഷ്നി നോവ്ഗറേഡ്: വാര് നിയമം സ്വീഡനെയും രക്ഷിച്ചു. അവസാനം വരെ പൊരുതി കളിച്ചിട്ടും ദക്ഷിണ കൊറിയക്ക് സ്വീഡനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. 65ാം മിനുട്ടില്‍ ആന്‍ഡ്രസ് ഗ്രാന്‍ക്വിസ്റ്റ് നേടിയ പെനാല്‍റ്റി ഗോളിലാണ് സ്വീഡന് വിജയിച്ചത്.
പന്തടക്കത്തില്‍ മുന്നിട്ടു നിന്നത് സ്വീഡനായിരുന്നെങ്കിലും ഇടവിട്ടുള്ള മനേഹര നീക്കങ്ങളിലൂടെ കാണികളെ കൈയിലെടുത്തത് ദക്ഷിണ കൊറിയ ആയിരുന്നു. ഒരു ഭാഗത്ത് സ്വീഡന് മുഴുവന്‍ അക്രമിച്ച് കളിച്ചപ്പോള്‍ ദക്ഷിണ കൊറിയക്ക് വേണ്ടി മറുഭാഗത്ത് ഏഴാം നമ്പര്‍ ഹ്യൂ മിന് സണ്‍ മാത്രമാണ് മുന്നേറ്റങ്ങള്‍ നടത്തിയത്. സണ്‍ നടത്തിയ പല നീക്കങ്ങളും മുന്നേറ്റ നിരയിലെ അഭാവം കാരണം ലക്ഷ്യത്തിലെത്തിക്കാനായില്ല. 4-4-2 ശൈലിയിലാണ് സ്വീഡനും കൊറിയയും കളിത്തിലിറങ്ങിയത്.
വ്യക്തമായ ഒത്തിണക്കത്തോടെ പന്ത് തട്ടിയ സ്വീഡന് പതുക്കെ പതുക്കെ ദക്ഷിണ കൊറിയയെ അക്രമിക്കാന്‍ തുടങ്ങി. പക്ഷേ കൊറിയന്‍ ഗോള്‍ കീപ്പറും പ്രതിരോധവും സ്വീഡനെ ഗോളടിപ്പിക്കാന്‍ സമ്മതിച്ചില്ല. ഇടക്കിടെ കൊറിയയും ലോങ്ങ് ബോളിലൂടെ സ്വീഡനെ ആക്രമിച്ചു. കൊറിയയുടെ ടോട്ടനം താരം സണ്‍ നടത്തിയ പല നീക്കങ്ങളും ഒറ്റയാള്‍ പോരാട്ടത്തിലൊതുങ്ങി. മുന്നേറ്റ നിരയിലെ പരിചയ സമ്പന്നനായ ഒരാള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ദക്ഷിണ കൊറിയ രണ്ടു ഗോളുകള്‍ക്കെങ്കിലും ജയിച്ചേനെ.
61ാം മിനുട്ടില്‍ പന്തിന് വേണ്ടി ബോക്സിലേക്ക് ഓടിക്കയറിയ സ്വീഡന് താരം വിക്ടര്‍ ക്ലാസനെ കൊറിയന്‍ താരം കിം മോന് വോ കാലുവച്ച് വീഴ്ത്തി. പെനാല്‍റ്റിക്ക് വേണ്ടി സ്വീഡന് കളിക്കാര്‍ വാദിച്ചതോടെ വാര് നിയമത്തില്‍ സ്വീഡന് അനുകൂലമായ വിധി വന്നു. പെനാല്‍റ്റി കിക്കെടുത്ത ആന്‍ഡ്രസ് ഗ്രാന്‍ക്വിസ്റ്റ് ഒട്ടും വേവലാതിയില്ലാതെ പന്ത് പോസ്റ്റിന്റെ വലതുമൂലയിലേക്കടിച്ച് ഗോള്‍ നേടി. ഗോള്‍ വീണതോടെ ദക്ഷിണ കൊറിയ പൊരുതിക്കളിച്ചെങ്കിലും പ്രതിരോധ മതില് തീര്‍ത്ത് സ്വീഡന് ചെറുത്തു. ജയത്തോടെ സ്വീഡന് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."