ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഇനി ഗള്‍ഫ് രാജ്യങ്ങളിലും
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്കുന്ന പാസ്പോര്‍ട്ട് സേവാ പദ്ധതി ഇനി ഗള്‍ഫ് രാജ്യങ്ങളിലേക്കും. നേരത്തെ ഇന്ത്യയില്‍ ആരംഭിച്ചു വിജയംകണ്ട പദ്ധതി അമേരിക്ക, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി സഊദി പദ്ധതിക്ക് തുടക്കംകുറിച്ചത്.
ഇനി മുതല്‍ ഇന്ത്യക്കാര്‍ സഊദിയില്‍ പാസ്പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണം.
നിലവില്‍ രാജ്യത്തെ എംബസിക്ക് കീഴിലെ വി.എഫ്.എസ് സേവന കേന്ദ്രങ്ങള്‍ വഴി അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിച്ചായിരുന്നു ഇത്തരം സേവനങ്ങള്‍ ലഭ്യമായിരുന്നത്.
ഇതോടെ സഊദിയില്‍ ഇന്ത്യക്കാര്‍ക്ക് പുതിയ പാസ്പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമെല്ലാം ഇനി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നിര്‍ബന്ധമാണ്. പാസ്പോര്‍ട്ട് സേവയുടെ വെബ്സൈറ്റില്‍ കയറി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയാണ് സേവനങ്ങള്‍ ലഭ്യമാക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭ്യമാക്കുന്ന യൂസര്‍ നെയിം, പാസ്വേര്ഡ് എന്നിവ ഉപയോഗിച്ച് സമര്‍പ്പിക്കാവുന്ന അപേക്ഷയുടെ പകര്‍പ്പ് ഫോട്ടോ പതിച്ചു ആവശ്യമായ രേഖകളും ഫീസും സഹിതം വി.എഫ്.എസ് സെന്ററുകളില്‍ സമര്‍പ്പിക്കണം.
പുതിയ സംവിധാനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ റിയാദ് ഇന്ത്യന്‍ എംബസി, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവയുടെ വെബ്സൈറ്റുകളില്‍ ലഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."