ആശ്വാസത്തിന്റെ ദിനം: ഇന്ന് പുതിയ കൊവിഡ് കേസില്ല, 9 പേര് രോഗമുക്തരായി
തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടെ കേരളത്തിനിന്ന് ആശ്വാസ ദിവസം. സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിക്കും മുമ്പ് മാത്രമേ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്നത്. അതില്പിന്നെ ഇന്നുമാത്രമാണ്.
അതേ സമയം ഒന്‍പതുപേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും നാലുവീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേര് രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.
എറണാകുളം ജിലല്യില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെയാളും രോഗം ഭേദമായി വീട്ടിലേക്കുമടങ്ങിയതോടെ ജില്ല രോഗമുക്തമായിരിക്കുകയാണ്.
ഇപ്പോഴും 21,499 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര് വീടുകളിലും 432 പേര് ആശുപത്രികളിലുമാണ്.
രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."