മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി മാത്രം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സ്പാര്‍ക്കുമായി ബന്ധിപ്പിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ നടത്തുക.
സ്ഥലംമാറ്റത്തില്‍ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയരീതി നടപ്പാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള ചെക്ക്പോസ്റ്റ് ഡ്യൂട്ടിക്ക് അടുത്തിടെ മേഖലാടിസ്ഥാനത്തില്‍ സീനിയോരിറ്റി പരിഗണിച്ചുള്ള നിയമനത്തിനായി പൊതുമാനദണ്ഡം തയാറാക്കി ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് ചെക്ക്പോസ്റ്റ് നിയമനത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിലെ എല്ലാ സ്ഥലംമാറ്റങ്ങളും ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചത്. ചെക്ക്പോസ്റ്റുകളുടെ നവീകരണത്തിനും കംപ്യൂട്ടറൈസേഷനും വേണ്ടി സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."