HOME
DETAILS

ക്ഷീരകര്‍ഷകര്‍ക്ക് അധിക വിലയായി ഒരു കോടി 45 ലക്ഷം നല്‍കും

  
backup
April 07 2017 | 20:04 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95


സുല്‍ത്താന്‍ ബത്തേരി: പാല്‍ സഹകരണ സംഘത്തില്‍ 2016 ഏപ്രില്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍ക്ക് ലിറ്റര്‍ ഒന്നിന് ഒരു രൂപ പ്രകാരവും 2017 മാര്‍ച്ച് മാസം പാല്‍ അളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് രണ്ട് രൂപ പ്രകാരവും അധിക വില വിതരണം ചെയ്യുമെന്ന് സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  
അധിക വില വിതരണം ഈ മാസം 10ന് രാവിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് വിതരണം ചെയ്യും. ചടങ്ങ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇതില്‍ ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അധിക വിലയായി വിതരണം ചെയ്യുക.
കഴിഞ്ഞ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘത്തില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് ലിറ്ററിന് രണ്ട് രൂപ തോതില്‍ അധികവില മാര്‍ച്ചില്‍ വിതരണം ചെയ്തിരുന്നു. ഈ തുക അടക്കം മൊത്തം ഒരു കോടി 45 ലക്ഷം രൂപയാണ് സംഘം ക്ഷീരകര്‍ഷകര്‍ക്ക് അധികവിലയായി നല്‍കുന്നത്. ചടങ്ങില്‍ സംഘത്തിലെ ക്ഷീരകര്‍ഷകയും എം.ജി യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി കെമിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ കോളിയാടി സ്വദേശി സൂസന്ന പൗലോസിനെ ആദരിക്കും.
1963ല്‍ 14 ലിറ്റര്‍ പ്രതിദിനം സംഭരിച്ചുകൊണ്ടാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ 2500 ക്ഷീരകര്‍ഷകരില്‍ നിന്നും പ്രതിദിനം 27000 ലിറ്റര്‍ പാല്‍ സ്വീകരിക്കുന്നുണ്ട്. നിലവില്‍ പായ്ക്കറ്റ് പാല്‍ വിതരണത്തിന് പുറമെ തൈര്, സംഭാരം, പേഡ, നെയ്യ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് കെ.കെ പൗലോസ്, സെക്രട്ടറി പി.പി വിജയന്‍, വൈസ് പ്രസിഡന്റ് കെ.സി ഗോപീദാസ്, അംഗങ്ങളായ ബേബി വര്‍ഗീസ്, എന്‍ സിദ്ദീക്ക്, എബി ജോസ്, എം ഭാസ്‌ക്കരന്‍, സിന്ധു ഹരിദാസ്, സീതാ മോഹന്‍, സിന്ധുസജീവന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago