നാഷനലിസ്റ്റ് കിസാന്‍സഭ സംസ്ഥാന ക്യാംപ്
സുല്‍ത്താന്‍ ബത്തേരി: നാഷനലിസ്റ്റ് കിസാന്‍സഭ സംസ്ഥാന ക്യാംപ് ഈ മാസം 28, 29 തിയതികളില്‍ പാതിരിപ്പാലം ഓയിസ്ക ഇന്റര്‍നാഷനല്‍ ഹാളില്‍ നടത്തുമെന്ന് നാഷനലിസ്റ്റ് കിസാന്‍ സഭ സംസ്ഥാന അധ്യക്ഷന്‍ ജോസ് കുറ്റിയാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സമരപരിപാടികള്‍ ക്യാംപില്‍ ആവിഷ്ക്കരിക്കും. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്, ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി, എ.കെ ശശീന്ദ്രന് എം.എല്‍.എ, കിസാന്‍ സഭ സംസ്ഥാന നേതാക്കളടക്കം ക്യാംപില്‍ പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 -ാളം പ്രതിനിധികള്‍ രണ്ട് ദിവസമായി നടക്കുന്ന ക്യംപില്‍ പങ്കെടുക്കുമെന്നും ജോസ് കുറ്റിയാന്നി പറഞ്ഞു. നാഷനലിസ്റ്റ് കിസാന്‍ സഭ ജില്ലാപ്രസിഡന്റ് കൈതമറ്റം ജോണി, വന്ദന ഷാജു, കെ.കെ രാജന് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."