HOME
DETAILS

കൊവിഡ്-19: സഊദിയിൽ ആറു വിദേശികളടക്കം ഏഴു മരണവും 1344 വൈറസ് ബാധയും സ്ഥിരീകരിച്ചു

  
backup
May 01 2020 | 12:05 PM

saudi-covid-updates-may-1000111

     റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധയേറ്റു 24 മണിക്കൂറിനിടെ ഏഴു പേർ കൂടി മരണപ്പെട്ടു. പുതുതായി 1344 വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഏറ്റവും ഒടുവിലത്തെ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. മരിച്ചവരിൽ ആറു പേരും വിദേശികളാണ്. മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 169 ആയും വൈറസ് ബാധിതർ 24097 ആയും ഉയർന്നു. ഇതിനകം 3555 രോഗികൾ വൈറസിൽ നിന്നും മുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

   ഇന്ന് സ്ഥിരീകരിച്ച വൈറസ് കണക്കുകൾ ഇങ്ങനെയാണ്. റിയാദ് 282, മദീന 237, മക്ക 207, അൽ ജുബൈൽ 171, ജിദ്ദ 124, ദമാം 114, ബൈഷ് 37, ഖോബാർ 33, ത്വായിഫ് 27, ദിരിയ 14, ഹുഫൂഫ് 12, ബുറൈദ 12, നാരിയ 09, യാമ്പു 09, തബൂക് 07, എ സുൽഫി, 06, അൽ മഖ്‌വ 05, മുസാഹ്മിയ 05, റാസ്‌തന്നൂറ 03, അൽ ഖർജ് 03, ബഖീഖ് 02, ഹായിൽ 02, ബൽജുർഷി, ഖുൻഫുദ, അറാർ, റഫ്ഹ, സാജിർ ഓരോ കേസുകൾ എന്നിവയാണ് ഇന്ന് കണ്ടെത്തിയത്.

    ഇന്നത്തെ വൈറസ് ബാധ കണക്കുകൾ കൂടി പുറത്ത് വന്നതോടെ രാജ്യത്തെ പ്രധാന നഗരികളിലെ കണക്കുകൾ ഇങ്ങനെയാണ്. (ബ്രാക്കറ്റിൽ ചികിത്സയിൽ കഴിയുന്നവർ) മക്ക 5,759 (5111), റിയാദ് 4,521 (3331),
മദീന 4,103 (3,760), ജിദ്ദ 3,897 (3,349), ദമാം 1,367 (1,216), അൽ ഹുഫൂഫ് 1,067 (938), ജുബൈൽ 624 (612), ത്വായിഫ് 339 (249), ബീശ 316 (314), ഖോബാർ 294 (246), ഖത്വീഫ് 240 (33), തബൂക് 236 (192), ബുറൈദ 170 (143). രാജ്യത്ത് നൂറിലധികം കേസുകൾ കണ്ടെത്തിയ നഗരികളുടേത് മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago