HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു
backup
June 18 2018 | 20:06 PM
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു. ആളൂരിനെ തന്റെ വക്കീല്‍സ്ഥാനത്തുനിന്ന് മാറ്റുകയാണന്ന് പള്‍സര്‍ സുനിയും കോടതിയെ രേഖാമൂലം അറിയിച്ചു. പള്‍സര്‍ സുനിയെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആളൂര്‍ വക്കാലത്തൊഴിഞ്ഞത്. എന്നാല്‍ ആരാണ് പള്‍സര്‍ സുനിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കിയില്ല.
അതേസമയം, ദിലീപിനെ താറടിക്കാന്‍ മനഃപൂര്‍വം കേസില്‍ പ്രതിചേര്‍ത്തതാണെന്ന് കേസിലെ പ്രതികളായ മാര്‍ട്ടിനും വിജീഷും മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിച്ചമച്ച കേസാണിതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും മാര്ട്ടിന് വ്യക്തമാക്കി. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള നാല് പേരാണ് ഭീഷണിക്ക് പിന്നിലെന്നും പൊലിസ് കസ്റ്റഡിയില്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും കോടതിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ മാര്ട്ടിന് വിളിച്ചു പറഞ്ഞു. അതിനിടെ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെതിരേ ആരോപണവുമായി പ്രതിയായ വിജീഷ് രംഗത്തെത്തി. ദിലീപിന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് എ.വി ജോര്‍ജ് ഉറപ്പ് നല്‍കിയിരുന്നതായാണ് വിജീഷിന്റെ വെളിപ്പെടുത്തല്‍. അതിനിടെ കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹരജിയും കോടതി തള്ളി.
രേഖകള്‍ ആവശ്യപ്പെട്ടുളള ദീലിപിന്റെ ഹരജി, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള സുനിയുടെ ഹരജി എന്നിവയും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 27ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."