പന്തല്ലൂരില്‍ ബസ് സ്റ്റാന്‍ഡായി യാത്രക്കാര്‍ക്കിന്നും ആശ്രയം ടാക്‌സികള്‍ തന്നെ
പന്തല്ലൂര്‍: നീലഗിരിയിലെ പിന്നാക്ക പ്രദേശവും താലൂക്ക് ആസ്ഥാനവുമായ പന്തല്ലൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണമേകി ബസ്സ്റ്റാന്‍ഡ് നിര്‍മാണവും ഉദ്ഘാടനവും പൂര്‍ത്തിയായെങ്കിലും താലൂക്കിലെ വിവിധ പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണമുള്ള ബസ് സര്‍വീസ് എന്നത് ദിവാസ്വപ്നമായി നില നില്‍ക്കുന്നു.
പുതിയ ബസ്റ്റ്ാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ ഷെഡ്യൂളുകളും ബസുകളും ഓപ്പറേറ്റ് ചെയ്യപ്പെടുമെന്നതായിരുന്നു ഏവരുടെയും പ്രതീക്ഷ. ഊട്ടി-കുന്നൂര്‍, ഊട്ടി-ഗൂഡല്ലൂര്‍, പന്തല്ലൂര്‍-ഗൂഡല്ലൂര്‍ തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ തുടര്‍ന്ന് വരുന്ന മാതൃകയില്‍ പന്തല്ലൂരില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളായ ചേരമ്പാടി, താളൂര്‍, പാട്ടവയല്‍ എന്നിവിടങ്ങളിലേക്ക് ചെയിന്‍ സര്‍വിസ് ആരംഭിക്കുക എന്ന ആവശ്യവും പല കോണുകളില്‍ നിന്നുമുയര്‍ന്നു.
പക്ഷേ ബസ്‌സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബസുകളുടെ എണ്ണക്കുറവ് ചൂണ്ടിക്കാട്ടി ഗ്രാമ പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം ബസ് സര്‍വിസുകള്‍ ഷെഡ്യൂള്‍ ചെയ്യപ്പെടുകയോ, ഓപ്പറേറ്റ് ചെയ്യപ്പെടുകയോ ചെയ്യാത്തതിനാല്‍ നിലവില്‍ താലൂക്ക് ഓഫിസും, താലൂക്ക് ആശുപത്രിയും, കോടതിയും, നഗരസഭാ കാര്യാലയവും, വിവിധ ദേശസാല്‍കൃത, സഹകരണ ബാങ്കുകളും പ്രവര്‍ത്തിച്ചു വരുന്ന പന്തല്ലൂര്‍ ടൗണില്‍ നിത്യേന അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തിച്ചേരുന്ന ആയിരക്കണക്കിനാളുകള്‍ ടാക്‌സികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
വന്യമൃഗ സാന്നിധ്യവും ആക്രമണവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ പ്രദേശങ്ങളില്‍ സന്ധ്യക്ക് മുന്‍പേ വീടണയാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളും തൊഴിലാളികളും ഉദ്യോഗസ്ഥരുമടങ്ങുന്നവര്‍ ആവശ്യാനുസരണം ബസ് സര്‍വിസ് ഇല്ലാത്തത് കാരണം ടാക്‌സികള്‍ക്കായി കാത്തുനിന്ന് ഏറെ സമയം നഷ്ടപ്പെടുന്ന അവസ്ഥയും നിലവിലുണ്ട്. കൂടാതെ രാത്രി ഒന്‍പതിന് ശേഷം ചേരമ്പാടി, താളൂര്‍ ഭാഗങ്ങളിലേക്ക് ബസ് സര്‍വിസുമില്ല.
താലൂക്കിലെ വിവിധ വാണിജ്യ, കാര്‍ഷിക, തൊഴില്‍ മേഖലകളിലേക്കും അതിര്‍ത്തി പ്രദേശങ്ങളിലേക്കും യാത്രാസൗകര്യം വര്‍ധിപ്പിക്കാനുതകും വിധം പന്തല്ലൂരില്‍ നിന്നും ചെയിന്‍ സര്‍വിസ് മാതൃകയില്‍ കൂടുതല്‍ ബസുകളും ഷെഡ്യൂളുകളും ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."