HOME
DETAILS
MAL
ഹാന്‍ഡ് ബാഗുകള്‍ക്കുള്ള ടാഗിങ് ഒഴിവാക്കി
backup
March 01 2019 | 18:03 PM
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന ആഭ്യന്തര-വിദേശ യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍ക്കുള്ള ടാഗിങ് ഒഴിവാക്കി. പ്രവര്‍ത്തനം തുടങ്ങി മൂന്നുമാസത്തിനകം തന്നെ ഇത്തരത്തിലൊരു സംവിധാനം നടപ്പാക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിനു കഴിഞ്ഞതു നേട്ടമാണെന്നു കിയാല്‍ അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ പരിശോധനാ സമയത്തു ഹാന്‍ഡ് ബാഗുകളില്‍ ടാഗ് ചെയ്യുന്ന സംവിധാനം ഒഴിവാക്കുന്നതു യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകുമെന്നാണു വിലയിരുത്തല്‍. ഒപ്പം സ്റ്റേഷനറി ചെലവും ഗണ്യമായി കുറയ്ക്കാന്‍ കഴിയും. 22ന് പുറത്തിറക്കിയ സര്ക്കുലറിലൂടെയാണു ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കണ്ണൂര്‍ വിമാനത്താവളത്തിന് ഇത്തരം സൗകര്യത്തിന് അനുമതി നല്‍കിയത്. വിമാനത്താവളത്തിലെയും സുരക്ഷാ വിഭാഗത്തിലെയും ജീവനക്കാരെ കിയാല്‍ എം.ഡി വി. തുളസീദാസ് അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."