HOME
DETAILS
MAL
മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്രാനുമതി
backup
May 01 2020 | 14:05 PM
ന്യുഡല്‍ഹി: ബാറുകള്‍ തുറക്കില്ലെങ്കിലും നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്ര അനുമതി. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കടയില്‍ ഉണ്ടാവാന്‍ പാടില്ല, പൊതു സ്ഥലത്ത് മദ്യപാനം പാടില്ല തുടങ്ങിയ നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചകൂടി നീട്ടി കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. സിഗരറ്റ്, പാന്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കാനുള്ള കടകള്‍ക്ക് പ്രവര്‍ത്തിക്കാം.
മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ രാജ്യത്ത് മേയ് 17 വരെയായിരിക്കും തുടരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."