ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി;കൊവിഡ് പോരാളികളെ ആദരിക്കാനൊരുങ്ങി സൈന്യം
ന്യൂഡല്‍ഹി: രാജ്യത്തുടനീളം കൊവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള മുന്നണി പോരാളികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സൈന്യം.സൈനിക വിമാനങ്ങള്‍ ആകാശപ്പരേഡ് നടത്തിയും ആശുപത്രികള്‍ക്ക് മുകളില്‍ പൂക്കള്‍ വിതറിയും കപ്പുലകളില്‍ ലൈറ്റ് തെളിയിച്ചും രാജ്യത്തെ കൊവിഡ് പോരാളികളെ ഞായറാഴ്ച സൈന്യം ആദരിക്കും. സിഡിഎസ് ബിപിന്‍ റാവത്തും കര-വ്യോമ,നാവിക സേനാ മേധാവികളും ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സായുധ സേനകളെ പ്രതിനിധീകരിച്ച്, കൊവിഡ്-19നെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചിത്വ തൊഴിലാളികള്‍, പോലീസ്, ഹോം ഗാര്‍ഡുകള്‍, ഡെലിവറി ബോയ്സ്, മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നു. ഇവര്‍ പ്രയാസകരമായ ഘട്ടത്തില്‍ ജീവിതം എങ്ങനെ മുന്നോട്ട്ക്കൊണ്ടുപോകാമെന്ന സന്ദേശം കാണിച്ച് തന്നു. ഇവര്‍ക്കാദരവര്‍പ്പിച്ചുക്കൊണ്ട് ചില പ്രത്യേക കാഴ്ചകള്‍ രാജ്യം സാക്ഷ്യം വഹിക്കും,'' ബിപിന്‍ റാവത്ത് പറഞ്ഞു.
രാജ്യത്തെ മിക്കവാറും എല്ലാ ജില്ലകളിലേയും കൊവിഡ് ആശുപത്രികളില്‍ സൈന്യം മൗണ്ടന്‍ ബാന്‍ഡ് പ്രദര്‍ശനങ്ങള്‍ നടത്തും.
പൊലിസ് സേനയെ പിന്തുണച്ച് സായുധ സേന പൊലിസ് സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."