HOME
DETAILS

ഗീന്‍ കാറ്റഗറിയില്‍ കെട്ടിടമില്ല; 18,000 പേരുടെ താമസവും അസീസിയ്യയിലേക്ക്

  
backup
June 18 2018 | 20:06 PM

%e0%b4%97%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%97%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് ഗ്രീന്‍ കാറ്റഗറിയില്‍ താമസത്തിന് അപേക്ഷിച്ച 18,000 പേരെ അസീസിയ്യയിലേക്ക് മാറ്റുന്നു. സഊദിയിലെ മക്ക ഹറം ശരീഫിന് സമീപം കെട്ടിടങ്ങള്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് തീര്‍ഥാടകര്‍ക്ക് കാറ്റഗറി മാറേണ്ടി വരുന്നത്. ഹജ്ജിന് ഗ്രീന്‍, അസീസിയ്യ കാറ്റഗറികളിലാണ് മക്കയില്‍ താമസം ഒരുക്കുന്നത്. പരിശുദ്ധ മക്കക്ക് സമീപത്തായാണ് ഗ്രീന്‍ കാറ്റഗറിയില്‍ താമസം നല്‍കുന്നത്. ഇതിന് ചെലവ് കൂടും. അസീസിയ്യ കാറ്റഗറി ഹറമില്‍ നിന്ന് അഞ്ച് മുതല്‍ ഏഴ് കിലോമീറ്റര്‍വരെ അകലെയാണ്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 30,000 പേരാണ് ഹജ്ജിന് ഗ്രീന്‍കാറ്റഗറിയില്‍ അപേക്ഷിച്ചത്. ഇവരില്‍ 18,000 പേര്‍ക്കും ഗ്രീന്‍കാറ്റഗറിയില്‍ താമസ സൗകര്യം ലഭ്യമാക്കാനായിട്ടില്ല. ശേഷിക്കുന്ന 12,000 പേര്‍ക്ക് മാത്രമാണ് ഗ്രീനില്‍ താമസം ലഭിക്കുക. കാറ്റഗറിമാറാന്‍ സ്വയം തയാറുള്ളവര്‍ 30നുള്ളില്‍ ഹജ്ജ് കമ്മറ്റിക്ക് അപേക്ഷ നല്‍കണം. കാറ്റഗറി മാറുന്നത് വഴി കുറവുവരുന്ന പണം ഹജ്ജിന് ശേഷം തിരിച്ചു നല്‍കും. കാറ്റഗറി മാറാന്‍ സ്വയം തയാറാവാത്ത പക്ഷം തീര്‍ഥാടകരില്‍ നിന്ന് നറുക്കെടുപ്പ് നടത്തി 12,000 പേരെ തെരഞ്ഞെടുക്കും. ശേഷിക്കുന്നവരെ അസീസിയ്യയിലേക്ക് മാറ്റും. ഹജ്ജിന് സമയബന്ധിതമായി കെട്ടിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് അവസാന നിമിഷം കാറ്റഗറി മാറേണ്ടിവരുന്നത്. കേരളത്തില്‍ നിന്ന് നാലായിരത്തോളം പേരാണ് ഗ്രീന്‍കാറ്റഗറിയില്‍ അപേക്ഷ നല്‍കിയത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago