കൊവിഡ്-19: കുവൈത്തില്‍ നാല് മരണം
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഒരു ഇന്ത്യക്കാരനടക്കം നാല് പേര് കൊവിഡ് ബാധിച്ച് മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്ന 45 കാരനായ ഇന്ത്യന്‍ പൗരന്, 72 കാരനായ കുവൈത്ത് പൗരന്, 50 കാരനായ ബംഗ്ലാദേശ് സ്വദേശി, 61 കാരനായ ഈജിപ്ത് സ്വദേശി എന്നിവരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 30 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
അതേസമയം രാജ്യത്ത് ഇന്ന് 353 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 4,377 ആയി.
70 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 36 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,745 പേരാണ് നിലവില്‍ ആശുപത്രികളില്‍ കഴിയുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
63 പേരാണ് ഇന്ന് രോഗ മുക്തരായതെന്ന് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു. ഇതോടെ കുവൈത്തില്‍ കൊവിഡ് ഭേതമായവരുടെ എണ്ണം 1,602 ആയി. രോഗവിമുക്തരായവരെ അടുത്ത രണ്ട് ദിവസം ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യുക. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാനുള്ളവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ആശുപത്രി വിടുമെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി (കുന) അറിയിച്ചു.
- പുതിയ കൊവിഡ് കേസുകള്‍: 353
- രാജ്യത്തെ മൊത്തം കേസുകള്‍: 4,377
- മരണം: 4
- ആകെ കൊവിഡ് മരണം: 30
- ഇന്ന് രോഗം ഭേതമായവര്‍: 63
- മൊത്തം രോഗവിമുക്തര്‍: 1,602
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."