സഊദി രാജകുടുംബത്തിൽ വൈറസ് ബാധിച്ചവർ 20 ൽ താഴെ മാത്രമെന്ന് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍
റിയാദ്: സഊദി കുടുംബത്തിലെ 150 പേർക്ക് കൊവിഡ്-19 വൈറസ് ബാധയേറ്റുവെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ടിനെതിരെ സഊദി മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍. റിപ്പോർട്ടിൽ പറയും പോലെ ഇത്രയും ആളുകൾക്ക് വൈറസ് ബാധ ബാധയേറ്റിട്ടില്ലെന്നും രാജകുടുംബത്തിന്റെ ചികിത്സക്ക് മാത്രമായി കിംഗ് ഫൈസല്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രി ഒഴിച്ചിട്ടിരിക്കുകയാണെന്ന വാദവും അദ്ദേഹം നിഷേധിച്ചു. സഊദി രാജകുടുംബത്തിൽ നിന്നുള്ള 20 ൽ താഴെ അംഗങ്ങൾക്ക് മാത്രമാണു കൊറോണ വൈറസ് ബാധിച്ചിട്ടുള്ളതെന്നും ഇവരെ ചികിത്സിക്കാൻ ആശുപത്രി പ്രത്യേകം ഒരുക്കിയിട്ടില്ലെന്നും മറിച്ച് എല്ലാ സ്വദേശികൾക്കും വിദേശികൾക്കും അവിടെ ചികിത്സ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
الأمير تركي الفيصل يكشف عدد الأمراء المصابين بـ"كورونا" ويرد على مزاعم "نيويورك تايمز" https://t.co/uKIoSy5rTm pic.twitter.com/LT49H4ZKi2
— أخبار 24 - السعودية (@Akhbaar24) May 1, 2020
150 സൗദി രാജകുമരന്മാർക്ക് കൊറോണ ബാധിച്ചതിനെത്തുടർന്ന് ഒരു ഹോസ്പിറ്റൽ പൂർണ്ണമായും രാജകുടുംബാംഗങ്ങളെ ചികിത്സിക്കാനായി മാത്രം ഒഴിപ്പിച്ചിരിക്കുകയാണെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരണത്തിന് അർഹമായ വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന ഈ പത്രം, യഥാർത്ഥത്തിൽ സഊദിയെ കുറിച്ച് വാർത്ത നല്‍കുമ്പോള്‍ ഇഷ്ടമുള്ളത് മാത്രം നല്‍കുകയാണ് ചെയ്യുന്നത്. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്ന് പറഞ്ഞ് പത്രം റിപ്പോര്‍ട്ട് ചെയ്തത് തെറ്റാണ്. സത്യമറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്. കൊവിഡ് ഭീതി ഒഴിയുന്നുണ്ടെന്ന സന്തോഷ സൂചനയാണ് മക്കയിലും ഏതാനും പ്രദേശങ്ങളിലുമൊഴികെ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."