എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കാംപസ് കാള്‍ ഇന്നുമുതല്‍
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കാംപസ് കാള്‍ ഇന്നുമുതല്‍ കണ്ണൂര്‍ രാമന്തളിയില്‍ തുടങ്ങും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാംപില്‍ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന രണ്ടായിരത്തോളം പ്രൊഫഷനല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള പ്രധാന ഉപവിഭാഗമായ കാംപസ് വിങിന്റെ ഏഴാമത് കാംപസ് കാളാണിത്. കാംപസ് വിങിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ധാര്‍മിക പഠനം ലക്ഷ്യമാക്കി നിശ്ചിത സിലബസിനെ അടിസ്ഥാനപ്പെടുത്തി സ്‌കൂള്‍ ഓഫ് ഇന്റലക്ച്വല്‍ തോട്ട്‌സ് 50 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. കാംപസ് യാത്രകള്‍, ലഹരി വിരുദ്ധ കാംപയിനുകള്‍, സര്‍വകലാശാല പ്രവേശനങ്ങള്‍ക്ക് ഹെല്‍പ് ഡെസ്‌ക് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. കാംപസ് കാളിന്റ മുന്നോടിയായി മെഡിക്കല്‍, ലോ, കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികളുടെ മീറ്റുകള്‍ പൂര്‍ത്തിയായി.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കമാല്‍ കുട്ടി ഐ.എ.എസ്, അബദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍സലാം ഫൈസി ഒളവട്ടൂര്‍, റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം, അബ്ദുല്‍ ഹഖീം ഫൈസി ആദൃശ്ശേരി, എസ്.വി മുഹമ്മദലി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ഡോ. സലിം നദ്‌വി വെളിയമ്പ്ര, ബഷീര്‍ ഫൈസി ദേശമംഗലം, അബ്ദുല്‍വഹാബ് ഹൈതമി, റഫീഖ് സകരിയ്യ ഫൈസി, സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. സംരംഭകത്വം, ഗവേഷണം, പ്രബോധനം, സന്നദ്ധ സേവനം, കാലിഗ്രാഫി തുടങ്ങിയ മേഖലകളില്‍ നടക്കുന്ന പ്രത്യേക സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."