HOME
DETAILS
MAL
'ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല'
backup
March 01 2019 | 19:03 PM
തിരുവനന്തപുരം: കേരള നിയമ പരിഷ്കരണ കമ്മിഷന് ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്ന് കമ്മിഷന് വൈസ് ചെയര്മാന് കെ. ശശിധരന് നായര്‍ അറിയിച്ചു. കൂടാതെ മാര്‍ച്ച് ഏഴിനും എട്ടിനും ഇതു സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന മാധ്യമവാര്‍ത്തകളും തെറ്റാണ്. കരട് ബില്‍ കമ്മിഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഓണ്‍ലൈനായി പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ മാത്രമാണ് കമ്മിഷന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."