HOME
DETAILS

കെജ്‌രിവാള്‍ സര്‍ക്കാരിനെ തകര്‍ക്കുന്ന വിധം

  
backup
June 18 2018 | 20:06 PM

kejrival-sarkar
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയിലെ സ്വീകരണമുറിയില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി കുത്തിയിരിപ്പ് സമരത്തിലാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികളെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ് ഐ.എ.എസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇത് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ട് തവണ കത്തെഴുതിയെങ്കിലും ഒന്നിനു പോലും പ്രധാനമന്ത്രി മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലെഫ്.ഗവര്‍ണര്‍ വസതിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ കല്‍പ്പനകള്‍ അനുസരിക്കാത്തത് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണെന്നും ഇതിന് പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്നും ഇതിനകം തന്നെ മുഖ്യമന്ത്രി കെജ്‌രിവാള്‍ ആരോപിച്ചു കഴിഞ്ഞു.സമരം ചെയ്യുന്ന മുഖ്യമന്ത്രിയേയും സഹമന്ത്രിമാരേയും കഴിഞ്ഞ ദിവസം കേരള മുഖ്യ മന്ത്രി പിണറായി വിജയനും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും സന്ദര്‍ശിച്ച് പിന്തുണ അറിയിക്കുകയും പ്രധാനമന്ത്രിയോട് സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, അനുകൂലമായ പ്രതികരണങ്ങളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നുണ്ടായില്ല. സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലാണ്. നേരത്തെ സ്വയംഭരണം ആവശ്യപ്പെട്ട് മുഖമന്ത്രി കെജ്‌രിവാള്‍ നല്‍കിയ ഹരജി സുപ്രിം കോടതി വിധി പറയുവാന്‍ മാറ്റിവച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പിന്തുണ അര്‍പ്പിച്ചു കൊണ്ട് പതിനായിരക്കണക്കിന് ആം ആദ്മി പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും അത് വകവയ്ക്കാതെയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് പിന്തുണ അറിയിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ചില്‍ പങ്കെടുത്തത് പുതിയൊരു രാഷ്ടീയ ധ്രുവീകരണത്തിന് നന്ദിയായി കൂടായ്കയില്ല. ബി.ജെ.പിക്കൊപ്പം ആം ആദ്മി സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തുവന്നത് പ്രതിപക്ഷ മഹാസഖ്യത്തിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സിന് തിരിച്ചടിയായി തീര്‍ന്നേക്കാം. മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് സീറ്റുകളുടെ കാര്യത്തില്‍ പരമാവധി വിട്ടുവീഴ്ച ചെയ്ത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുവാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ആം ആദ്മിയെ കൂടി കൂടെ കൂട്ടുവാനുള്ള ഒരവസരമായി ഡല്‍ഹി സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. പകരം ആം ആദ്മി ഉന്മൂലനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയെ ഒരു കൈ സഹായിക്കുകയാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി അധ്വാനിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്കാണ് കോണ്‍ഗ്രസ്സിന്റെ സഹായം. ആം ആദ്മിയുമായി കോണ്‍ഗ്രസ്സിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം. സ്വയംഭരണം ആവശ്യപ്പെടുന്ന ആം ആദ്മി നിലപാടിനോട് കോണ്‍ഗ്രസ്സിന് എതിര്‍പ്പുണ്ടാവുക സ്വാഭാവികം. അതെല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നില്ലേ ബുദ്ധി. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂ ടാത്തത്. 'നാഗാലാന്റ്, മിസോറാം, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിച്ച ബി.ജെ.പി ഭരണകൂടങ്ങളെ അവിടെ കുടിയിരുത്തി ബി.ജെ.പി ഗവര്‍ണര്‍മാര്‍. ഫെഡറലിസം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെയും ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. ഈ പ്രവൃത്തിയെയാണ് കോണ്‍ഗ്രസ് സഹായിച്ചുകൊണ്ടിരിക്കുന്നത്. ക്ലാസ് ഫോര്‍ ജീവനക്കാര്‍ പോലും ഡല്‍ഹി മന്ത്രിമാര്‍ പറയുന്നത് അനുസരിക്കുന്നില്ല. മന്ത്രിമാര്‍ ഫയല്‍ ആവശ്യപ്പെട്ടാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. 70ല്‍ 67 സീറ്റ് നേടിക്കൊണ്ടാണ് മോദി പ്രഭാവത്തെ നിഷ്പ്രഭമാക്കി ആം ആദ്മി അധികാരത്തില്‍ വന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ അഭൂത വിജയം അടിത്തറയാക്കി ആം ആദ്മിയെ അഴിമതിക്കെതിരെയുള്ള സുസ്ഥിരമായ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയാക്കുന്നതില്‍ കെജ്‌രിവാള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആ പഴുതും കൂടി ഉപയോഗപ്പെടുത്തുന്നു ബി.ജെ.പി സര്‍ക്കാര്‍ ആം ആദ്മി സര്‍ക്കാരിനെ ഉന്മൂലനം ചെയ്യാന്‍. മന്ത്രിസഭ പാസാക്കിയ പതിനഞ്ചോളം ബില്ലുകള്‍ക്കാണ് ഡല്‍ഹി ഗവര്‍ണര്‍ അനുമതി നല്‍കാതെ പിടിച്ചുവച്ചിരിക്കുന്നത്. സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന ബില്ലു വരെ ഇതിലുണ്ട്. സാധാരണക്കാരന് കുടിവെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കി മാതൃകാഭരണം കാഴ്ചവച്ച അരവിന്ദ് കെജ്‌രിവാള്‍ ഭാവിയില്‍ നരേ ന്ദ്രമോദിക്കും ബി.ജെ.പിക്കും വലിയൊരു ഭീഷണിയാകുമെന്ന തിരിച്ചറിവാണ് ഡല്‍ഹി ഭരണത്തിന്റെ ഗളഹസ്തത്തിന് ബി.ജെ.പിയെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെയും ഫെഡറലിസത്തെയും എങ്ങനെ തകര്‍ക്കാമെന്ന് ഇതിലൂടെ ബി.ജെ.പി പൊതുസമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ്. ദുര്‍ബലമാണെങ്കിലും അതിനെതിരെ കെജ്‌രിവാളും സഹമന്ത്രിമാരും നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധം മുഴുവന്‍ ജനാധിപത്യ വിശ്വാസികളാല്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  23 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  39 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago