HOME
DETAILS

മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പിലാവണം

  
backup
July 08 2016 | 05:07 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6

സെക്രട്ടേരിയറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വിസ് സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമ്പതിനപരിപാടി അവതരിപ്പിച്ചുകൊണ്ടു സര്‍ക്കാരിന്റെ നിലപാടു വിശദീകരിക്കുകയുണ്ടായി. തെറ്റായ കീഴ്‌വഴക്കങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലരില്‍നിന്നുണ്ടാകുന്ന കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ മുന്നോട്ടുള്ള ഗമനത്തെ എങ്ങനെ പിറകോട്ടടിപ്പിക്കുന്നുവെന്നു മുഖ്യമന്ത്രി സവിസ്തരം പ്രതിപാദിച്ചു. 

ജോലിസമയത്തു യൂനിയന്‍ പ്രവര്‍ത്തനം ഉപേക്ഷിക്കണം, കൃത്യസമയത്ത് ഓഫിസില്‍ ഹാജരാവണം, ഇതരവ്യാപാരങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം എന്നിവയാണു പ്രധാന നിര്‍ദേശങ്ങള്‍. ഇതെല്ലാം നടപ്പിലാകുന്നുണ്ടോ എന്നന്വേഷിക്കേണ്ട ബാധ്യത വകുപ്പുമേധാവികള്‍ക്കാണ്. മേധാവി നിയമം കര്‍ശനമാക്കുമ്പോള്‍ സംഘടനാനേതാക്കള്‍ ഇടപെടരുതെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങളും കാര്യക്ഷമതയും ജീവനക്കാരില്‍ നിന്നുണ്ടാവുകയാണെങ്കില്‍ സംസ്ഥാനത്തിനു വികസനപാതയില്‍ മുന്നേറാനും ജനങ്ങള്‍ക്കു തൃപ്തികരമായ സേവനം ലഭ്യമാക്കാനും കഴിയും.
ശമ്പളവര്‍ധനവിനുവേണ്ടി സമരം ചെയ്യുകയും കിട്ടുന്ന ശമ്പളത്തിനു തുല്യമായി പണിയെടുക്കാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതിക്കു കാലപ്പഴക്കമുണ്ട്. ശമ്പളമെത്ര വര്‍ധിച്ചാലും അഴിമതി തടയാന്‍ കഴിയുന്നില്ലെന്നതും സത്യം. അഴിമതിയെ സമൂഹവും നിസ്സാരമായി കാണുന്നതിനാലാണ് ഈ വിപത്ത് ഒഴിവാക്കാനാവാത്തത്. നിയമപരമായി ലഭിക്കേണ്ട സേവനങ്ങള്‍ക്കു പോലും നിര്‍ബന്ധപൂര്‍വം കൈമടക്കു നല്‍കുന്നതു ജനങ്ങള്‍ക്കു ശീലമായിരിക്കുന്നു. പ്രലോഭനങ്ങളെ അതിജീവിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കു സ്വസ്ഥതയോടെ ജോലിചെയ്യാനാവില്ല. അഴിമതിക്കാരായ സഹപ്രവര്‍ത്തകര്‍ അവരെ പല വിധേനയും ദ്രോഹിക്കും.
2014 ല്‍ പിരിഞ്ഞുകിട്ടേണ്ട നികുതി 36,000 കോടിയായിരുന്നു. വമ്പന്മാരില്‍നിന്നു കിട്ടാനുള്ള നികുതി കുടിശ്ശിക ഈടാക്കാതെ കോഴ വാങ്ങി കണ്ണടയ്ക്കുന്നതിനാല്‍ രാജ്യത്തിന്റെ വികസനത്തിനുപകാരപ്പെടേണ്ട പണം അഴിമതിക്കാരുടെ ലോക്കറുകളിലെത്തുന്നു. ഭൂരിഭാഗം നികുതിദാതാക്കളും നികുതിയടക്കുന്നതില്‍ വൈമനസ്യമുള്ളവരാണെന്നാണ് ഇക്കണോമിക് ടൈംസ് വെല്‍ത്ത് നടത്തിയ സര്‍വേയില്‍ പറയുന്നത്. 58 ശതമാനം പേരും നികുതിയടക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ നികുതി പിരിഞ്ഞുകിട്ടണം. അതില്ലാതാകുമ്പോള്‍ സംസ്ഥാനങ്ങള്‍ ശമ്പളം കൊടുക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി കോടികള്‍ കടമെടുക്കേണ്ടി വരുന്നു.
2015 നവംബറില്‍ സമര്‍പ്പിച്ച ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ നടത്തിയ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഓഫിസ് സമയത്ത് യൂനിയന്‍ പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന സര്‍വിസ് സംഘടനാനേതാക്കളെ സര്‍ക്കാരിനു ഭയമാണെന്നും ജനാധിപത്യത്തിന്റെ ഏറ്റവും മോശമായ നടത്തിപ്പാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഏതു സര്‍ക്കാരായാലും അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌കരണം ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ചു കാര്യക്ഷമത അവരില്‍നിന്നുണ്ടാകുന്നില്ലെന്നും അഴിമതിയൊട്ടു കുറയുന്നുമില്ലെന്നുമായിരുന്നു കമ്മിഷന്റെ നിഗമനം. ഇതായിരിക്കാം മുഖ്യമന്ത്രി അമ്പതിനപരിപാടിയായി ജീവനക്കാരുടെ മുന്നില്‍ വച്ചിട്ടുണ്ടാവുക.
വരുന്നവരോടു മാന്യമായി പെരുമാറണമെന്നു മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചിട്ടുണ്ടാവുക ദിവസങ്ങള്‍ക്കുമുന്‍പു ചീഫ് സെക്രട്ടറിയില്‍നിന്നുവന്ന ചില പരാമര്‍ശങ്ങള്‍ കാരണമായിരിക്കാം. ഔദ്യോഗിക പദവികളില്ലാതെ സര്‍ക്കാര്‍ ഓഫിസിലേയ്ക്കു കയറിച്ചെല്ലാന്‍ ഭയമാണെന്നാണദ്ദേഹം ചൂണ്ടിക്കാണിച്ചത്. തൊഴില്‍ ദിനങ്ങള്‍ കൂട്ടണം, അവധി കുറയ്ക്കണം, സ്‌കൂളിലെ കലോത്സവങ്ങളും മറ്റാഘോഷങ്ങളും അവധിക്കാലത്തു മാത്രം നടത്തണം, തൊഴില്‍ദിനങ്ങളില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുണ്ടെങ്കില്‍ അവധിയെടുത്തു നടത്തണം, തെരഞ്ഞെടുപ്പു ജോലിക്ക് അധ്യാപകരെയും ഉദ്യോഗസ്ഥരെയും നിയമിക്കാതെ വിരമിച്ചവരെ ഉപയോഗപ്പെടുത്തണം, ജോലിയില്ലാതെയിരിക്കുന്നവരെ ഇതരവകുപ്പുകളിലേയ്ക്കു പുനര്‍വിന്യസിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ രാമചന്ദ്രന്‍നായര്‍ കഴിഞ്ഞ സര്‍ക്കാരിനു സമര്‍പ്പിച്ചതായിരുന്നു.
ഈ നിര്‍ദേശങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതാണു മുഖ്യമന്ത്രിയുടെ അമ്പതിനനിര്‍ദേശങ്ങള്‍. ഇതൊക്കെ നടപ്പാക്കുമ്പോള്‍ മാത്രമേ ഭാരിച്ച തുക ശമ്പളവര്‍ധനവിനായി ചെലവാക്കുന്ന സര്‍ക്കാരിനു ഗുണഫലങ്ങള്‍ ലഭിക്കൂ. സാധാരണക്കാര്‍ക്കു സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയാസരഹിതമായി ലഭ്യമാകൂ. അതേപോലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സാഹംകെടുത്തുന്ന സ്ഥലംമാറ്റങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുകയുംവേണം. സ്ഥലമാറ്റങ്ങള്‍ക്കു പൊതുമാനദണ്ഡങ്ങള്‍ വരുമ്പോള്‍ എല്ലാവര്‍ക്കും ബാധകമാകും. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലാതാക്കുന്നതില്‍ അനാവശ്യമായ സ്ഥലംമാറ്റങ്ങള്‍ക്കു വലിയ പങ്കുണ്ട്. സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും ജനങ്ങള്‍ക്ക് മാന്യമായ സേവനം ലഭിക്കാനും ഉദ്യോഗസ്ഥ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കൂടിയേതീരൂ. മുഖ്യമന്ത്രിയുടെ അമ്പതിന പരിപാടികള്‍ അതിനുതകുമെങ്കില്‍ ഭാവി കേരളത്തിന് അതു വമ്പിച്ച നേട്ടമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago