ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം: കേരളത്തിന്റെ ഇളവുകളില്‍ ഇന്ന് തീരുമാനം,11 മണിക്ക് ഉന്നതതല യോഗം ചേരും
തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇളവുകളു നിയന്ത്രണങ്ങളും സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്ക് ഉന്നതതലയോഗം ചേരും. പൊതു ഗതാഗത സംവിധാനം മേയ് 15 വരെ ഒഴിവാക്കുമെങ്കിലും റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങള്‍ അനുവദിച്ചേക്കും.
അതേ സമയം മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സാഹചര്യം നോക്കി മാത്രമേ തുറക്കുവെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പൊതുഗതാഗതം, അന്തര്‍സംസ്ഥാന യാത്രകള്‍, സിനിമ തീയറ്റര്‍ ,മാളുകള്‍ ,ആരാധനാലയങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം എല്ലാ ജില്ലകളിലും തുടരും. കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.
കൂടാതെ രാവിലെ 11 മണിക്ക് ചേരുന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."