HOME
DETAILS

കാലാവസ്ഥയെ പേടിച്ച് ഇനി കൂട്ടത്തോടെ നാടുവിടാം

  
backup
June 18 2018 | 20:06 PM

kalavasthaye-pedichu

കാലവും താളവും തെറ്റിയ കാലാവസ്ഥയെക്കുറിച്ചാണ് ലോകം ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കേരളത്തെ ഞെട്ടിച്ച നിപയുടെ കാര്യത്തിലും കാലാവസ്ഥാ വ്യതിയാനത്തെ വിദഗ്ധര്‍ പ്രതിസ്ഥാനത്തു നിര്‍ത്തുകയുണ്ടായി. രോഗങ്ങളും ദുരന്തങ്ങളും എന്നതിനൊക്കെ അപ്പുറം കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കാന്‍ പോകുന്ന വലിയൊരു വിപത്തിനെ കുറിച്ച് ഈയിടെ ലോകബാങ്ക് ലോകത്തിനു മുന്നറിയിപ്പ് നല്‍കുകയുണ്ടായി. നമ്മുടെ ഭരണകൂടങ്ങള്‍ അക്കാര്യം എത്രമാത്രം ഗൗരവത്തിലെടുക്കുന്നുണ്ടെന്ന് വ്യക്തമല്ല.


കാലാവസ്ഥയെ പേടിച്ച് വിവിധ രാജ്യങ്ങളില്‍ ആഭ്യന്തര അഭയാര്‍ഥികളുടെ പ്രവാഹം രൂക്ഷമാകുമെന്നാണ് Groundswell: Preparing for internal Climate Migration  എന്ന റിപ്പോര്‍ട്ടില്‍ ലോക ബാങ്ക് മുന്നറിയിപ്പു നല്‍കുന്നത്. ഗ്രാമങ്ങളും തീരപ്രദേശങ്ങളും ഉപേക്ഷിച്ചു സുരക്ഷിതമായ ഇടങ്ങള്‍ തേടി അതത് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ നടക്കുന്ന അഭയാര്‍ഥി പ്രവാഹം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുദ്ധവും കലാപങ്ങളും മാത്രമല്ല, അഭയാര്‍ഥികളെ സൃഷ്ടിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ തന്നെ പ്രവാസം വരിക്കാന്‍ ഒരു കാരണം കൂടി -പതിയിരുന്ന് ആക്രമിക്കുന്ന കാലാവസ്ഥ.


സബ് സഹാറന്‍ ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ദക്ഷിണേഷ്യയിലുമാണ് കാലാവസ്ഥാ അഭയാര്‍ഥികളുടെ (Climate Refugees) പ്രവാഹം കൂടുതല്‍ ശക്തമാവുക. വിളനാശവും ജലക്ഷാമവും സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയും മൂലം പാവപ്പെട്ട ജനങ്ങള്‍ വന്‍നഗരങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുമെന്നു റിപ്പോര്‍ട്ടില്‍ ഓര്‍മപ്പെടുത്തുന്നു. 2050 ആകുമ്പോഴേക്ക് 14.3 കോടി ജനങ്ങള്‍ ഈ മേഖലയില്‍ കാലാവസ്ഥാ അഭയാര്‍ഥികളായി മാറുമെന്നാണ് കണക്ക്. ഇതില്‍ നാല് കോടിയും ദക്ഷിണേഷ്യയിലായിരിക്കും. ദക്ഷിണേഷ്യയില്‍ ഏറ്റവും പ്രതിസന്ധി നേരിടാന്‍ പോകുന്നത് ബംഗ്ലാദേശാണ്. പഠനം നടത്തിയ മേഖലകളിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം വരും ഈ അഭയാര്‍ഥികള്‍.


ദീര്‍ഘവീക്ഷണത്തോടെ ഭരണാധികാരികള്‍ ഈ വിഷയം കണക്കിലെടുക്കേണ്ടതുണ്ട്. എങ്കില്‍ 80 ശതമാനം വരെ അഭയാര്‍ഥി പ്രവാഹം കുറക്കാന്‍ പറ്റുമെന്നാണ് ലോകബാങ്ക് പറയുന്നത്. അതില്‍ പ്രധാനം ഹരിതവാതക ബഹിര്‍ഗമനത്തിന്റെ തോത് കുറക്കുക എന്നതു തന്നെയാണ്. വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കാലാവസ്ഥാ കുടിയേറ്റം (Climate Migration) കൂടി കണക്കിലെടുക്കുകയാണ് മറ്റൊരു പോംവഴി. റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന മൂന്നാമത്തെ പോംവഴിയും അതുതന്നെ. ആഭ്യന്തര അഭയാര്‍ഥി പ്രവാഹത്തെ കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള നിക്ഷേപങ്ങള്‍ നടത്തുക.


ദരിദ്രകോടികളാകും ഈ അഭയാര്‍ഥികള്‍. ഗ്രാമങ്ങളിലും തീരപ്രദേശങ്ങളിലും സമതലങ്ങളിലും കൃഷിയോ മത്സ്യബന്ധനമോ പോലുള്ള ചെറിയ ജോലികള്‍ ചെയ്തു ജീവിക്കുന്ന സാധുജനങ്ങള്‍. അവര്‍ നഗരപ്രദേശങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഇപ്പോള്‍ തന്നെ ജനനിബിഡമായ നഗരങ്ങളിലെ ജീവിതം അതോടെ കൂടുതല്‍ ദുസ്സഹമാകും. ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങള്‍ ഉദാഹരണം. ഇപ്പോള്‍ തന്നെ ഈ നഗരങ്ങളില്‍ ജലക്ഷാമവും മലിനീകരണവുമൊക്കെ രൂക്ഷമാണ്. അവശ്യസര്‍വീസുകളുടെ അപര്യാപ്തതകളും അഭയാര്‍ഥികളുടെ പ്രവാഹത്തോടെ രൂക്ഷമാകും. ഏറ്റവും കൂടുതല്‍ അഭയാര്‍ഥി പ്രവാഹമുണ്ടാകാന്‍ സാധ്യതയുള്ള നഗരങ്ങളുടെ കൂട്ടത്തില്‍, മെക്‌സിക്കോ സിറ്റിക്കും ഗ്വാട്ടിമാലാ സിറ്റിക്കും നെയ്‌റോബിക്കുമൊപ്പം നമ്മുടെ ചെന്നൈയും ബംഗളൂരു റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

മുമ്പ് ഒരു അഭിമുഖത്തില്‍, പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ ഈ പാരിസ്ഥിതിക കാലാവസ്ഥാ അഭയാര്‍ഥികളെക്കുറിച്ച് (enviornmental refugees, climate refugees) ഓര്‍മിപ്പിച്ചിരുന്നു. 1968ല്‍ വാരണാസിയില്‍ നടന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ രാജ്യത്തെ കൃഷിഭൂമികള്‍ നേരിടാന്‍ പോകുന്ന വന്‍ പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതാണ്.


'ആഗോളതാപനത്തിന്റെ പ്രധാന പ്രത്യാഘാതം സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയാണ്. ഇത് നമ്മുടെ സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാവരും അംഗീകരിച്ച സത്യമാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ട്രില്യണ്‍ ഡോളറാണ് സമുദ്രനിരപ്പിന്റെ ഉയര്‍ച്ച മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വകയിരുത്തിയിട്ടുള്ളത്. ശരിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തീരപ്രദേശത്തെ ജനങ്ങളെയെല്ലാം മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. 2004 ഡിസംബര്‍ 26ന് സുനാമി വന്നപ്പോള്‍ തമിഴ്‌നാട് തീരത്ത് സംഭവിച്ചത് നാം കണ്ടു. നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വേറെ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. അവരെയെല്ലാം കടല്‍ നശിപ്പിച്ചു കളഞ്ഞു.

പാരിസ്ഥിതിക അഭയാര്‍ഥികള്‍ അല്ലെങ്കില്‍ കാലാവസ്ഥാ അഭയാര്‍ഥികള്‍ എന്നു പറയുന്നത് ഇവരെയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പാര്‍പ്പിടം നഷ്ടമാകുന്നവര്‍. മഴയുടെ ദൗര്‍ലഭ്യത കാരണം വരള്‍ച്ചയുണ്ടാകുകയും മണ്ണ് മരുഭൂമിയാകുകയും ചെയ്യുമ്പോഴും ഇങ്ങനെ പലായനം ചെയ്യേണ്ടി വരുന്നു. പ്രകൃതിപരമായ ഇത്തരം കാരണങ്ങളാല്‍ സ്വന്തം ആവാസ കേന്ദ്രത്തില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവരാണ് പാരിസ്ഥിതിക അഭയാര്‍ഥികള്‍, ആ അഭിമുഖത്തില്‍ സ്വാമിനാഥന്‍ പറയുന്നു.

അതേ പാരിസ്ഥിതിക അഭയാര്‍ഥികളെ കുറിച്ചാണ് ഇപ്പോള്‍ ലോക ബാങ്ക് മുന്നറിയിപ്പു നല്‍കുന്നത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ 12 കമ്മീഷനുകളെ നിയോഗിച്ചിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്രത്തോളം ജാഗരൂകരാണെന്ന് വ്യക്തമല്ല. കോര്‍പറേറ്റുകളുടെ മൂടുതാങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ് അധികം വൈകാതെ ചെയ്ത നടപടികളില്‍ ഒന്ന് പാരീസ് ഉടമ്പടിയില്‍നിന്നു പിന്‍മാറുകയായിരുന്നു. ആഗോള താപനം തടയുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങള്‍ ഉണ്ടാക്കിയ കരാറാണ് അത്. അതില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഉടമ്പടി അമേരിക്കക്ക് നഷ്ടമാണെന്നാണ് ട്രംപിന്റെ വിശദീകരണം. ഉടമ്പടിയില്‍നിന്നു പിന്‍മാറുന്നതാണ് അമേരിക്കന്‍ കോര്‍പറേറ്റുകള്‍ക്കും തൊഴിലാളികള്‍ക്കും ഗുണകരമെന്നും അദ്ദേഹം പറയുകയുണ്ടായി. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ മാറ്റിവച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള ദേശീയ നയരൂപീകരണത്തിലൂടെ മാത്രമേ വരാന്‍ പോകുന്ന ആഭ്യന്തര അഭയാര്‍ഥികളുടെ പ്രവാഹം നേരിടാന്‍ ഗവണ്‍മെന്റിനു സാധിക്കുകയുള്ളൂ. ആ ദുരിത കാലത്തിനു മാറ്റം വരുത്താനുള്ള കിളിവാതില്‍ ഇപ്പോഴും തുറന്നു കിടക്കുകയാണെന്നും പക്ഷേ, അധിക കാലമുണ്ടാകില്ലെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് കാലാവസ്ഥാ കുടിയേറ്റത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് 256 പേജുള്ള ലോക ബാങ്ക് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago