HOME
DETAILS
MAL
ചോദ്യ പേപ്പര്‍ ചോര്‍ച്ച; കോണ്‍ഗ്രസ് ധര്‍ണ നടത്തി
backup
April 07 2017 | 21:04 PM
തൃക്കരിപ്പൂര്‍: ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രാജി വെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പടന്ന മൂസഹാജി മുക്കില്‍ ധര്‍ണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ കെ.പി പ്രകാശന്, മാമുനി വിജയന്, മുന്‍ സെക്രട്ടറി കെ.വി ഗംഗാധരന്, നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം രാധാകൃഷ്ണന് നായര്‍, എളേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.സി ജോസ്, മണ്ഡലം പ്രസിഡന്റുമാരായ കെ കുഞ്ഞമ്പു, കെ.വി മുകുന്ദന്, വി നാരായണന്, പി രാമചന്ദ്രന്, ഒ.കെ വിജയന്, തോമസ് തോട്ടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."