HOME
DETAILS

ക്ഷണിതാക്കള്‍ ജാഗ്രത പുലര്‍ത്തണം

  
backup
July 08 2016 | 05:07 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%b2

ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരു പണ്ഡിതനെ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ഡയറിയില്‍ ഇങ്ങനെ വായിക്കുമായിരുന്നു: 'കല്യാണം, മുടികളച്ചില്‍, വീട് താമസം, നിശ്ചയം...' ഞാന്‍ ചോദിച്ചു ഇങ്ങനെയൊക്കെ എഴുതി വെക്കുന്നതെന്തിനാണ്? അദ്ദേഹത്തിന്റെ മറുപടി അതെല്ലാം മറന്നാല്‍ ചിലപ്പോള്‍ വലിയ പ്രശ്‌നമാണ്. 

ക്ഷണം സ്വീകരിക്കല്‍ മുസ്്‌ലിംകള്‍ പാലിക്കാന്‍ ബാധ്യസ്ഥമായ ഒരു സല്‍ഗുണമായി നബിതിരുമേനി എണ്ണിയിരിക്കുന്നു. ഇത് ഇത്ര പറയേണ്ടതുണ്ടോ എന്ന് സംശയിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ക്ഷണിക്കലും അത് സ്വീകരിക്കലും ഏറ്റവും ഗൗരവമേറിയ അവസ്ഥയാണിന്ന്.
നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഇത് ബാധകമാണ്. നാട്ടിലെ അറിയപ്പെട്ട മതപ്രാസംഗികന്റെ പരിപാടി നിശ്ചയിക്കപ്പെട്ടു. അദ്ദേഹത്തിന്റെതന്നെ സൗകര്യം നോക്കിയാണ് നിശ്ചയിച്ചത്. അങ്ങനെ സമീപ പ്രദേശങ്ങളിലെ പള്ളികളിലെല്ലാം ഖത്വീബ്മാര്‍ തന്നെ പ്രചാരണം നടത്തി. ആളുകള്‍ കൂട്ടമായി സ്ഥലത്തെത്തി. പക്ഷെ പ്രാസംഗികന്‍ മാത്രമില്ല. ഫോണില്‍ ബന്ധപ്പെടാന്‍ പറ്റുന്നുമില്ല. ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ പ്രദേശത്തെ ഖത്വീബുമാര്‍ ഒരു തീരുമാനത്തിലെത്തി. ഇനി ഇദ്ദേഹത്തിന്റെ പരിപാടിയെപ്പറ്റി പറയാന്‍ പറ്റില്ലെന്ന്. അതോടെ പ്രസ്തുത പ്രാസംഗികന്‍ ഈ പ്രദേശത്ത് അനഭിമതനായി മാറി. ഇതൊരു അനുഭവകഥയാണ്. സാധാരണക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ കാണും.
കുടുംബത്തിലെ, അയല്‍പക്കത്തെ കല്യാണ പരിപാടികള്‍ക്ക് ക്ഷണിക്കപ്പെടുന്ന പലരും കാര്യം ഗൗരവത്തിലെടുക്കാതെ അവഗണിച്ചേക്കാം, പലപ്പോഴും തീരാത്ത പകയിലേക്കാണിത് നയിക്കുക. പിന്നീട് നടക്കുന്ന പരിപാടികള്‍ക്ക് ഇത്തരക്കാരെ ക്ഷണിക്കില്ല. തിരിച്ചും അങ്ങനെയായിരിക്കുമല്ലോ. ചുരുക്കത്തില്‍ വളരെ നിസ്സാരമായ ഒരു അശ്രദ്ധകാരണം സാമൂഹിക രംഗത്ത് വലിയ ദുരന്തമാണ് സംഭവിക്കുന്നത്.
നമ്മുടെ നാട്ടില്‍ അയല്‍പക്ക കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള പല അകല്‍ച്ചകള്‍ക്കും തുടക്കംകുറിക്കുന്നത് ഇത്തരം അവഗണനകളായിരിക്കും. വിശേഷിച്ചും അടുത്ത കുടുംബങ്ങള്‍ക്കിടയില്‍. ക്ഷണം സ്വീകരിക്കാതിരിക്കാന്‍ നിയമപരമായിതന്നെ തടസ്സങ്ങള്‍ സംഭവിക്കാം. അങ്ങനെയാണെങ്കില്‍ അക്കാര്യം തന്ത്രപൂര്‍വ്വം പറയാവുന്നതാണ്.
കേരളത്തിലെ ഒരു കൊലപാതക കഥ കേട്ടിരുന്നു. ഒരു പണ്ഡിതനെ ഒരാള്‍ കല്യാണത്തിന് ക്ഷണിച്ചത്രേ. അദ്ദേഹം സ്ഥലത്തെത്തി ഞാന്‍ പലിശക്കാരുടെ ഭക്ഷണം കഴിക്കാറില്ലെന്ന് പരസ്യമായി പറഞ്ഞു. വീട്ടുകാര്‍ അത് അഭിമാനപ്രശ്‌നമായി മാറ്റി. സംഗതി അത് കൊലപാതകത്തിലെത്തിയത്രേ! ഈ വ്യക്തിക്ക് അവിടെ പോകാതിരിക്കാമായിരുന്നു. അഥവാ എത്തിയ ശേഷമാണ് വിവരം അറിഞ്ഞതെങ്കില്‍ എന്തെല്ലാം കാരണം പറഞ്ഞ് ഒരു ഗ്ലാസ് വെള്ളം കുടിച്ച് പോരാമായിരുന്നു.
ഇത്തരം അകല്‍ച്ചകള്‍ ഒഴിവാക്കാന്‍ അല്‍പം മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതി. ആദ്യം ക്ഷണിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് പ്രധാനം. നോമ്പുതുറക്കും മറ്റും ഒരേ ദിവസം തന്നെ ഒന്നിലധികം പേര്‍ ക്ഷണിക്കുന്ന പതിവുണ്ടല്ലോ. ഈ ക്രമം പാലിച്ചാല്‍ പ്രശ്‌നം തീരും. പിന്നീട് ക്ഷണിക്കുന്നവരോട് കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. ക്ഷണം സ്വീകരിക്കുന്നതില്‍ അങ്ങേയറ്റം മാതൃകാപരമായ രീതിയാണ് പാണക്കാട് സയ്യിദുമാര്‍ സ്വീകരിച്ച് വരുന്നത്.
മരണം പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കേ അവരുടെ പരിപാടി പിഴക്കാറുള്ളൂ. അവരുടെ ഈ കൃത്യനിഷ്ടക്ക് കാരണം ക്ഷണിക്കുന്നവരുടെ നിഷ്ടകൂടി ആണെന്നതും വസ്തുതയാണ്. അവരുടെ സൗകര്യം മുന്‍കൂട്ടി ഉറപ്പുവരുത്തിയ ശേഷമായിരിക്കും പരിപാടികള്‍ നിശ്ചയിക്കുക. പലരുടേയും കാര്യങ്ങള്‍ ഇങ്ങനെ അല്ലല്ലോ. നിശ്ചയിച്ച പരിപാടിയിലേക്ക് നമ്മെകൂടി ക്ഷണിക്കലായിരിക്കും. അതിനാല്‍ തന്നെ അസൗകര്യം അവരെ ബോധ്യപ്പെടുത്തിയാല്‍ മതി.
ചുരുക്കത്തില്‍ തികച്ചും അശ്രദ്ധയോടെ കൈകാര്യം ചെയ്തുപോരുന്ന ഒരു സംഗതി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണിന്ന്. പൊതുപ്രവര്‍ത്തകരും പണ്ഡിതന്മാരുമെല്ലാം ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഉള്ള സൗഹാര്‍ദവും തളര്‍ന്നേക്കും.
മുമ്പ് തൃശൂര്‍ ജില്ലയിലെ ഒരു പള്ളി ഉദ്ഘാടനത്തിന് മര്‍ഹൂം ശിഹാബ് തങ്ങളെ ക്ഷണിച്ചിരുന്നു. തങ്ങള്‍ ക്ഷണം സ്വീകരിച്ചു. അപ്പോള്‍ തന്നെ രാഷ്ടീയക്കാര്‍ക്കിടയില്‍ മുറുമുറുപ്പ് കണ്ടിരുന്നെങ്കിലും അതാരും ഗൗനിച്ചതുമില്ല. പക്ഷെ മഗ്‌രിബ് നിസ്‌കാരത്തിന് എത്തേണ്ട തങ്ങള്‍ ബാങ്കിന്റെ സമയമായിട്ടും എത്തിക്കാണുന്നില്ല. തികഞ്ഞ ആകാംക്ഷ.
മര്‍ഹൂം എം.കെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ സ്ഥലത്തുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു ഇഖാമത്ത് കൊടുത്തിട്ടല്ലേ നിസ്‌കാരം അപ്പോഴേക്കും തങ്ങളെത്തും. പക്ഷെ അതിനും സമയമാവുകയാണല്ലോ. ബാങ്ക് പകുതി ആയപ്പോഴേക്കും അതാ തങ്ങളുടെ വണ്ടി ഗെയ്റ്റില്‍ ദൃശ്യപ്പെടുന്നു. അദ്ദേഹം കാത്തിരിപ്പ് ഒഴിവാക്കാന്‍ അടുത്ത ഒരു മാന്യന്റെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.
ഇങ്ങനെ അനേകം അനുഭവങ്ങള്‍ അവരുമായി ബന്ധപ്പെട്ടവര്‍ക്ക് പറയാന്‍ കഴിയും സാമൂഹ്യ-വ്യക്തി ബന്ധങ്ങള്‍ക്ക് അവര്‍ നല്‍കിയ മുന്തിയ പരിഗണനയാണ് ഇവിടെയെല്ലാം ദൃശ്യപ്പെടുന്നത്. ആതിഥേയരെ തൃ പ്തിപ്പെടുത്താനായി സുന്നത്തായ നോമ്പ് മുറിച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഒരു സമൂഹമാണ് മുസ്്‌ലിംകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  31 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  36 minutes ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 hours ago