HOME
DETAILS

പഠിക്കേണ്ടവര്‍ പഠിച്ചോ

  
backup
June 18 2018 | 20:06 PM

padikkendavar-padicho-article-on-nature-calamity

പ്രകൃതിയെ മുറിവേല്‍പിച്ചു കൊണ്ട് മനുഷ്യന്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണമാണ് പ്രകൃതി ദുരന്തങ്ങള്‍. നിപാ വൈറസിന് പിന്നാലെ ഈയിടെ താമരശ്ശേരി താലൂക്കിലുണ്ടായ ഉരുള്‍പൊട്ടലും മറ്റു പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും എല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഭൂമിയുടെ ആണിക്കല്ലുകളെന്ന് വിശേഷിപ്പിക്കുന്ന മലകള്‍ തുരക്കാനും അധികൃത നിര്‍മാണങ്ങള്‍ക്കും അധികൃതര്‍ കണ്ണടച്ചു സൗകര്യം ചെയ്യുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന പഠനങ്ങളെല്ലാം വിസ്മരിക്കപ്പെടുകയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെ കുറിച്ച് നേരത്തെ നടന്ന പഠനങ്ങളില്‍ താമരശ്ശേരി ഉള്‍പ്പെടെ സംസ്ഥാനത്തെ 21 താലൂക്കുകള്‍ അതീവ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള താലൂക്കുകളാണെന്ന് കണ്ടെത്തിയിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ നടപടിയുണ്ടായില്ല.


കഴിഞ്ഞ വര്‍ഷമാണ് സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍(എസ്.ഇ.ഒ.സി)യുടെ നേതൃത്വത്തില്‍ പഠനം നടത്തി ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളുടെ ഭൂപടം തയാറാക്കിയത്. അമേരിക്കയിലെ മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായ മലയാളി ഡോ. തോമസ് ഉമ്മനും കേരളാ യൂനിവേഴ്‌സിറ്റിയിലെ ജിയോളജി അസി. പ്രൊഫസര്‍ കെ.എസ് സജിന്‍ കുമാറുമാണ് കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളുടെ ഭൂപടം തയാറാക്കിയത്. ജില്ല തിരിച്ചുള്ള ഉരുള്‍പൊട്ടല്‍ മേഖലകളും കാരണങ്ങളും വിശദമായി പ്രതിപാദിക്കുന്ന ലാന്റ് സ്ലൈഡ് അറ്റ്‌ലസ് ഓഫ് കേരള എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പക്ഷേ, സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.


ഈയിടെ ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറയിലെ കരിഞ്ചോലമലയും സമീപ പ്രദേശങ്ങളും ലാന്റ് സ്ലൈഡ് അറ്റ്‌ലസ് ഓഫ് കേരളയില്‍ പ്രതിപാദിക്കുന്നുണ്ട്. പശ്ചിമഘട്ടത്തിലെ മലനിരകളും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്ത് ഉള്‍പ്പെടുന്നുണ്ട്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍. ഇടുക്കിയിലെ 60 ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള പ്രദേശമാണ്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് കോഴിക്കോട്ടുണ്ടായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തുടര്‍ച്ചയായ കനത്തമഴയാണ് ഉരുള്‍പൊട്ടലിലേക്ക് നയിച്ചത്. അഞ്ച് ഏക്കര്‍ സ്ഥലം പൂര്‍ണമായും ഉരുള്‍പൊട്ടലില്‍ നശിച്ചു. 38.4 ഹെക്ടര്‍ പ്രദേശത്തെ കൃഷിഭൂമിക്കും നാശം സംഭവിച്ചു. എസ്.ഇ.ഒ.സി നടത്തിയ പഠനത്തില്‍ 35 താലൂക്കുകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതായും 19 താലൂക്കുകളില്‍ കുറഞ്ഞ തോതില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതായും കണ്ടെത്തിയിരുന്നു.


വയനാട്- കോഴിക്കോട് അതിര്‍ത്തിയിലുള്ള മലമ്പ്രദേശങ്ങളാണ് വലിയ തോതില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളത്. കോഴിക്കോട് ജില്ലയില്‍ 20 ശതമാനം പ്രദേശവും വയനാട്ടിലെ 25 ശതമാനം പ്രദേശവും കണ്ണൂരിലെ 10 ശതമാനം പ്രദേശവും ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതാണ്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 14.4 ശതമാനം ഭാഗങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭൂപടത്തില്‍ ഇടംപിടിച്ചത്. 2001 നവംബര്‍ 10 ന് തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ 38 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളുടെ ഭൂപടം തയാറാക്കിയത്. കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിന്റെ നേതൃത്വത്തിലും കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്തെ കുറിച്ച് വിശദമായ ഭൂപടം തയാറാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എന്‍.ഐ.ടിയുടെ സഹായത്തോടെയാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. രണ്ടു വര്‍ഷത്തിനികം പഠനം പൂര്‍ത്തിയാകും.

ക്വാറികളും ചെക്ക് ഡാമുകളും ഭീഷണി

2017 ലെ കണക്കനുസരിച്ച് കേരളത്തില്‍ 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. 867 ക്വാറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലയിലും 774 ക്വാറികളുണ്ട്. ക്വാറികള്‍ ഭൂമിയുടെ സ്വാഭാവിക ഘടനയില്‍ വളരെ വേഗം മാറ്റം വരുത്തും.
ഭൂമിക്കുള്ളിലൂടെയുള്ള നീരൊഴുക്കിന് ഭൂമുഖത്തെ പ്രകമ്പനവും സ്‌ഫോടനവും തടസ്സം സൃഷ്ടിക്കുകയും നീരൊഴുക്കിന്റെ ഗതിമാറ്റുകയും ചെയ്യും.കേരളത്തിലെ മണ്ണിന്റെ ഘടനയും ഭൂപ്രകൃതിയുമാണ് ഉരുള്‍പൊട്ടലിന് കാരണങ്ങളിലൊന്ന്. ഇതുവരെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയത് കേരളത്തിലെ ചരിഞ്ഞ കുന്നുകളിലെ പാറകള്‍ക്ക് 55 കോടി വര്‍ഷത്തെ പഴക്കമുണ്ട്. ഇതിനു മുകളിലുള്ള മണ്ണിന് 50,000 വര്‍ഷത്തെ പഴക്കമേ ഉള്ളൂ. വെള്ളം താഴുമ്പോള്‍ പാറക്കുമുകളിലെ മണ്ണ് ഒഴുകിപ്പോകുകയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുകയും ചെയ്യുന്നു. കുന്നിന്‍ ചെരുവിലെ അശാസ്ത്രീയ ഭൂ വിനിയോഗംവും വനശീകരണവും മറ്റു മനുഷ്യ ഇടപെടലുകളും ഉരുള്‍പൊട്ടലിന് കാരണമാണ്.
മഴക്കാലത്താണ് ഉരുള്‍പൊട്ടലിന് സാധ്യതയുള്ളത്. തുടര്‍ച്ചയായി കനത്തമഴ പെയ്യുന്നതോടെ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിക്കും. മഴയുടെ തീവ്രത പരിശോധിച്ചാണ് ഉരുള്‍പൊട്ടല്‍ സാധ്യത കണക്കുകൂട്ടുന്നത്.


ഉരുള്‍പൊട്ടലിന് അതീവ സാധ്യതയുള്ള പ്രദേശങ്ങളില്‍ ചെക്ക് ഡാം, റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ പ്രകൃതിക്ക് ദോഷകരമായ നിര്‍മാണങ്ങള്‍ പാടില്ലെന്നാണ് ചട്ടം. കരിഞ്ചോലമലയില്‍ ഉള്‍പ്പെടെ ഇത്തരം നിര്‍മാണങ്ങള്‍ നടന്നിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ അറിഞ്ഞില്ല. ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്ത് അനധികൃത നിര്‍മാണവും ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതും തുടരുന്ന കാലത്തോളം ദുരന്തങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

88 ഉരുള്‍പൊട്ടലുകള്‍ 316 മരണം

ലഭ്യമായ കണക്കനുസരിച്ച് 1961 മുതല്‍ ഇതുവരെ സംസ്ഥാനത്ത് 88 ഉരുള്‍പൊട്ടലുകളിലായി 316 പേര്‍ മരിച്ചിട്ടുണ്ട്. 1986 നും 2013 നും ഇടയില്‍ സംസ്ഥാനത്ത് 115 ഭൂചലനങ്ങളുമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 0.8 മുതല്‍ 5 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഇവ. 78 ക്വാറികള്‍ ഭൂചലന പ്രഭവകേന്ദ്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിധിയിലാണെന്നും കണ്ടെത്തിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

Kerala
  •  a month ago
No Image

'കുഞ്ഞുങ്ങളുടെ കൊലയാളി, വംശഹത്യക്കാരന്‍' അമേരിക്കയില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് തങ്ങിയ ഹോട്ടലിന് മുന്നില്‍ വന്‍ പ്രതിഷേധം

International
  •  a month ago
No Image

'കര്‍ഷകനാണ്.. കളപറിക്കാന്‍ ഇറങ്ങിയതാ...'; പരസ്യവിമര്‍ശനം തുടര്‍ന്ന് എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

കായികമേളയ്ക്ക് ഇന്ന് പരിസമാപ്തി; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

Kerala
  •  a month ago
No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago
No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago