HOME
DETAILS

കേരളത്തിന്റെ സ്വന്തം ദാസ് കാപ്പിറ്റല്‍

  
backup
June 18 2018 | 20:06 PM

keralam-dascapital

കമ്യൂണിസത്തിനു സ്വാധീനമുണ്ടായിരുന്ന രാജ്യങ്ങളില്‍ മഹാഭൂരിപക്ഷവും അതിനെ കൈവിട്ടു. കമ്യൂണിസത്തിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര ഗ്രന്ഥമായ ദാസ് കാപ്പിറ്റലിനെക്കുറിച്ച് അവരൊന്നും ഇപ്പോള്‍ ഓര്‍ക്കുക പോലും ചെയ്യുന്നില്ല. കമ്യൂണിസ്റ്റ് ലേബല്‍ അവശേഷിക്കുന്ന ചുരുക്കം ചില രാജ്യങ്ങള്‍ക്കുമില്ല ദാസ് കാപ്പിറ്റലിനോടു വലിയ പ്രതിപത്തി. ആ നാട്ടുകാരൊക്കെ ഈ ഗ്രന്ഥത്തിന്റെ പുറംചട്ട പോലും ഇപ്പോള്‍ നോക്കാറില്ല. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ അങ്ങനെയല്ല. ജീവന്‍ പോകുന്ന നിമിഷവും അവരതു നെഞ്ചോടു ചേര്‍ത്തുപടിക്കും.


അതുകൊണ്ടാണ് ലോകം മുഴുവന്‍ ദാസ് കാപ്പിറ്റലിനെ വിസ്മരിച്ചിട്ടും കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ അതിന്റെ 150ാം വാര്‍ഷികം ആഘോഷിച്ചത്. അതും സര്‍ക്കാര്‍ ചെലവില്‍. ഇന്നലെ സഭയില്‍ ധനവിനിയോഗ ചര്‍ച്ചയില്‍ എ.പി അനില്‍കുമാറാണ് സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ നടത്തിയ ഈ അസാധാരണ പണം ചെലവഴിക്കല്‍ ചൂണ്ടിക്കാട്ടിയത്. ശരിക്കും ഇത് ആഘോഷിക്കേണ്ടത് ചൈനക്കാരും റഷ്യക്കാരുമൊക്കെയാണെന്ന് അനില്‍കുമാര്‍. എന്നാല്‍ അവരാരും ഇത് ആഘോഷിക്കുന്നില്ല. ആ രാജ്യങ്ങള്‍ കാപ്പിറ്റലിസ്റ്റ് ആയി മാറിയതാണ് ഇതിനു കാരണം. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനം ഇതിനു പണം ചെലവഴിക്കേണ്ടതുണ്ടോ എന്ന് അനില്‍കുമാറിന്റെ ചോദ്യം.


എന്തായാലും അനിലിന് അതില്‍ വലിയ എതിര്‍പ്പൊന്നുമില്ല. കമ്യൂണിസ്റ്റുകാരെ വല്ലാതെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസിന്റെ നേതാവാണദ്ദേഹം. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരന്റെ നാമനിര്‍ദേശപത്രിക കാലക്കേടിനു തള്ളിപ്പോയി. ഒട്ടും ശങ്കിക്കാതെ കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചു. അതുകൊണ്ടാണ് അവിടെ സി.പി.എം സ്ഥാനാര്‍ഥി വിജയിച്ചതെന്ന് അനില്‍കുമാര്‍. എന്നാല്‍ കോണ്‍ഗ്രസിന് അങ്ങോട്ടുള്ള സ്‌നേഹം സി.പി.എമ്മിനു തിരിച്ച് ഇങ്ങോട്ടില്ലെന്ന് അനില്‍കുമാറിന് ഉടന്‍ തന്നെ മനസിലായി. ആ മണ്ഡലത്തില്‍ ദീപക് റാത്തോഡ് എന്നൊരാള്‍ കൈപ്പത്തി ചിഹ്നത്തില്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം 9,101 വോട്ടു വാങ്ങി മൂന്നാം സ്ഥാനത്തെത്തിയെന്നും എം. സ്വരാജ് പറഞ്ഞപ്പോള്‍ അനില്‍കുമാറിന് അല്ലെന്നു ശഠിക്കാന്‍ തെല്ലു വിഷമം.


കാട്ടിലെത്ര സിംഹവാല കുരങ്ങ്, ആന, പുലി, അണ്ണാന്‍ എന്നൊക്കെ സഭയില്‍ ചോദിച്ചാല്‍ എളുപ്പത്തില്‍ ഉത്തരം കിട്ടും. എന്നാല്‍ ആഭ്യന്തര വകുപ്പില്‍ എന്തു നടക്കുന്നു എന്നു ചോദിച്ചാല്‍ ഉത്തരമില്ലെന്നും കൂടി വന്നാല്‍ കിട്ടുന്ന ഉത്തരം വിവരം ശേഖരിച്ചു വരുന്നു എന്നാണെന്നും എം. ഉമ്മര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനവ്യൂഹത്തിന്റെ നീളം ഉമ്മര്‍ അളന്നു നോക്കിയപ്പോള്‍ കണ്ടെത്തിയത് നിസാമുദ്ദീന്‍ എക്‌സ്പ്രസിനെക്കാളും കൂടുമെന്നാണ്. മറ്റു സി.പി.എം മുഖ്യമന്ത്രിമാര്‍ക്കൊന്നും ഇങ്ങനെ കണ്ടിട്ടില്ല. മുഖ്യമന്ത്രിക്ക് എന്തിനാണിത്ര സുരക്ഷയെന്ന് ഉമ്മറിനു സംശയം. സംഘ്പരിവാര്‍ തലയ്ക്കു വില പറഞ്ഞ മുഖ്യമന്ത്രിക്ക് വലിയ സുരക്ഷാവ്യൂഹം തന്നെ വേണമെന്ന് സ്വരാജിന്റെ വക സംശയനിവാരണം. സംഘ്പരിവാര്‍ കോണ്‍ഗ്രസ് നേതാക്കളുടെ തലയ്ക്കു വില പറഞ്ഞിട്ടില്ല. അത് അവരുടെ തലയ്ക്കുള്ളില്‍ ഒന്നും ഇല്ലാത്തതുകൊണ്ടൊന്നുമല്ല. നാളെ ബി.ജെ.പി പക്ഷത്തെത്തേണ്ട തലകളായതുകൊണ്ടാണ് കോണ്‍ഗ്രസുകാരുടെ തല തൊട്ടു കളിക്കാത്തതതെന്നും സ്വരാജ്.


പഴയ കോണ്‍ഗ്രസുകാരനായ മന്ത്രി എ.കെ ശശീന്ദ്രന് വിവരമില്ലെന്നൊന്നും ഇന്നത്തെ കോണ്‍ഗ്രസുകാര്‍ പറയില്ല. എന്നാല്‍ കാര്യങ്ങളില്‍ അറിവില്ലെന്നു വേണമെങ്കില്‍ പറയും. മഴക്കാല ദുരന്തനിവാരണത്തെക്കുറിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അതു പറഞ്ഞു. അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചെന്നിത്തല കത്തിക്കയറുമ്പോള്‍ ശശീന്ദ്രന്‍ ഇടപെടാന്‍ ശ്രമിച്ചു. മന്ത്രിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറഞ്ഞ് ചെന്നിത്തല പ്രസംഗം തുടര്‍ന്നപ്പോള്‍ ഭരണപക്ഷത്തു ബഹളം തുടങ്ങി. ശശീന്ദ്രന് ഒന്നുമറിയില്ലെന്ന് സഭയില്‍ പറഞ്ഞത് ശരിയല്ലെന്ന് ക്രമപ്രശ്‌നമുന്നയിച്ച് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വാദം. തനിക്കു വിവരമില്ലെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞതെന്നായി ശശീന്ദ്രന്‍. വിവരമില്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും ഈ വിഷയത്തില്‍ കാര്യങ്ങളൊന്നും അറിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും ചെന്നിത്തലയുടെ വിശദീകരണം. കട്ടിപ്പാറ ദുരന്തം മനുഷ്യനിര്‍മിതമാണെങ്കില്‍ ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എം.കെ മുനീര്‍. ഈ സര്‍ക്കാരിനു സംഭവിച്ചുകൊണ്ടിരിക്കുന്നതു വലിയ വീഴ്ചകളാണെന്ന് യു.ഡി.എഫില്‍ ഈയിടെ തിരിച്ചെത്തിയ കെ.എം മാണി. എന്നാല്‍ അതു പി.സി ജോര്‍ജ് വകവച്ചു കൊടുക്കില്ലല്ലോ. താരതമ്യേന കേരളം കണ്ട മെച്ചപ്പെട്ട സര്‍ക്കാരാണിതെന്ന് ജോര്‍ജ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago