യു.എ.പി.എ കേസുമായി ബന്ധമില്ല, എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ പൊരുത്തക്കേടുണ്ടെന്ന് കസ്റ്റഡിയിലായ അഭിലാഷ്
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത അഭിലാഷ്.ഏറെ നേരം ചോദ്യം ചെയ്ത് വിട്ടയച്ച ശേഷമാണ് തനിക്ക് മാവോയിസ്റ്റു ബന്ധമുണ്ടെന്ന് എന്‍.ഐ.എ വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നതെന്നും പന്തീരാങ്കാവ് കേസില്‍ തെളിവില്ലാത്ത സാഹചര്യത്തില്‍ പ്രതിരോധത്തിലായ എന്‍.ഐ.എ വ്യാജ തെളിവുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അഭിലാഷ് കുറ്റപ്പെടുത്തി.
അഭിലാഷിനെ രാത്രി വിട്ടയച്ചങ്കിലും ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പന്തീരങ്കാവ് യു.എ.പി.എ കേസിലെ മൂന്നാംപ്രതി സി.പി ഉസ്മാനെ സഹായിച്ചുവെന്നാണ് അഭിലാഷിനെതിരെയുള്ള പ്രധാന കുറ്റമായി എന്‍.ഐ.എ പറയുന്നത്.
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ്, പെരുവയല്‍ സ്വദേശി വിജിത്, എല്‍ദോസ് വില്‍സണ്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.അതേസമയം ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത വയനാട് സ്വദശി എല്ദോയെപ്പറ്റി വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."