കൊവിഡിൽ വായു മലിനീകരണം കുറഞ്ഞു, സഊദിയിൽ നിന്നും ബഹ്‌റൈൻ കണ്ണെത്തും ദൂരത്ത്, ദൃശ്യങ്ങൾ പങ്ക് വെച്ച് സോഷ്യൽ മീഡിയ
ദമാം: കൊവിഡ് മഹാമാരി അന്തരീക്ഷ മലിനീകരണം കുറക്കാൻ സഹായിച്ചപ്പോൾ സഊദിയിൽ നിന്നും അയൽ രാജ്യമായ ബഹ്‌റൈൻ കണ്ണെത്തും ദൂരത്ത്. സോഷ്യൽ മീഡിയയിലാണ് സഊദി അതിർത്തി പ്രദേശമായ അൽഖോബാർ കോർണിഷിൽ നിന്നുള്ള ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയിലെ കൂറ്റൻ കെട്ടിടങ്ങൾ വ്യക്തമായി കാണാൻ കഴിയുന്ന ചിത്രങ്ങൾ പങ്ക് വെക്കുന്നത്. കൊറോണ വൈറസ് ലോക്ക്ഡൗണുകൾക്കിടയിൽ വായു മലിനീകരണം കുറയുന്നതാണ് ഇതിന് കാരണമെന്ന് പലരും പറയുന്നു.
بعد إنخفاض التلوث هذه الأيام في العالم ،، من كورنيش الخبر تشاهد البحرين pic.twitter.com/ZlxlOqa58v
— البيئة والطبيعة (@Abdull_Alorini) May 1, 2020
അറേബ്യൻ ഗൾഫിന്റെ തീരത്തുള്ള സഊദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഒരു നഗരമാണ് അൽഖോബർ. 1986 ൽ തുറന്ന സഊദി അറേബ്യയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ നീളമുള്ള കിംഗ് ഫഹദ് കോസ്‌വേയാണ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പാലത്തിന്റെ സഊദി ഭാഗം അൽ ഖോബറിന് തെക്ക് ഭാഗവും ബഹ്‌റൈൻ ഭാഗം മനാമയുടെ പടിഞ്ഞാറ് ഭാഗവുമാണ്.
وضوح
— د.وليدالعمير (@waleedalomair1) April 30, 2020
معالم البحرين من كورنيش الخبر وبسبب نظافة البيئة من عوادم السيارات وتوقف المصانع#كورونا pic.twitter.com/kMmRcOWY4U
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി കോടിക്കണക്കിന് ആളുകൾ ലോക്ക് ഡൗണുകൾ, കർഫ്യൂകൾ, ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവ മൂലവും ചില ഫാക്ടറികളുടെയും നിർമ്മാണ പ്ലാന്റുകളുടെയും പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതോടെയും അന്തരീക്ഷത്തിൽ കലരുന്ന കാർബൺ അളവിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കുറഞ്ഞ വാഹന ഗതാഗതം നൈട്രജൻ ഓക്സൈഡുകളുടെ പുറന്തള്ളലും ഫാക്ടറികളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് മറ്റ് വാതകങ്ങളുടെ പുറന്തള്ളലും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
تداول مغردون صوراً ل #كورنيش_الخبر تنجلي للرائي مباني مملكة البحرين بكل وضوح.
— تويتر الشرقيه (@sharqeyah) April 30, 2020
هل السر في ذلك نقاء الأجواء من الملوثات!؟؟ pic.twitter.com/Bl9TcNgNuB
യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങൾ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മലിനമായ വായു, ജലം ഉള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിലും അന്തരീക്ഷം ശുദ്ധമായത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വായുവിനോടൊപ്പം വെള്ളവും ശുദ്ധമാക്കപ്പെട്ടത് നേരത്തെ വാർത്തയായിരുന്നു. ഏതായാലും കൊവിഡ്-19 ലോകമാകെ ഭീതി പരത്തി വാഴുമ്പോൾ വായു, ജല മലിനീകരണം ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."