HOME
DETAILS
MAL
ബജറ്റ്: വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന്;വ്യാപാരി സൗഹൃദകേന്ദ്രങ്ങള്‍
backup
July 08 2016 | 06:07 AM
തിരുവനന്തപുരം: നികുതിവകുപ്പില്‍ വ്യാപാരിസൗഹൃദ നടപടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്നു വര്‍ഷത്തിനകം കേരളത്തിലെ എല്ലാ ചെക്പോസ്റ്റുകളും ആധുനികവല്കരിക്കും.
ജിഎസ്ടി വന്നാലും കേരളത്തിലെ ചെക്പോസ്റ്റുകള്‍ തുടരും. ചെക്പോസ്റ്റുകളില്‍ സ്കാനറുകള്‍ അടക്കം പുതിയ സംവിധാനങ്ങള്‍ വരും.
വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന് നടപ്പാക്കും. വ്യാപാരി സൗഹൃദകേന്ദ്രങ്ങള്‍ ആരംഭിക്കും, സ്റ്റോക് ട്രാന്‍സ്ഫര്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും. നികുതി കൃത്യമായി അടയ്ക്കുന്ന വ്യാപാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."