മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: കൊവിഡ് കാരണം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. പൊതുമാപ്പിന് അര്‍ഹരായ അനധികൃത തൊഴിലാളികളെ സൗജന്യമായി എത്തിക്കാമെന്ന് നേരത്തെ കുവൈത്ത് വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പുറമെയാണ് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും സൗജന്യമായി എത്തിക്കാമെന്ന് കുവൈത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം നജീം ഇന്ത്യക്ക് കത്ത് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് കുവൈത്ത് സൗജന്യ യാത്രാടിക്കറ്റും താമസവും ഭക്ഷണവും നല്കി വരുന്നുണ്ട്. പന്ത്രണ്ടായിരം ഇന്ത്യക്കാര്‍ക്കാണു ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനു പുറമേയാണു നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കുവൈത്തിന്റെ സ്വന്തം ചെലവില്‍ എത്തിക്കാമെന്ന വാഗ്ദാനം ലഭിക്കുന്നത്.
ഇന്ത്യയുടെ സമ്മതം ലഭിക്കുന്ന പക്ഷം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുവൈത്തികളെ പൂര്‍ണമായും തിരിച്ചെത്തിച്ച ശേഷം ഈ മാസം പകുതി മുതല്‍ ദൗത്യം ആരംഭിക്കുവാനാണു കുവൈത്ത് പദ്ധതി തയ്യാറാക്കുന്നത്. ഇന്ത്യയിലെ ലോക്ക്ഡൗണ്‍ നീങ്ങിയ ശേഷം രക്ഷാദൗത്യം തുടങ്ങാമെന്നാണ് കുവൈത്തിന്റെ വാഗ്ദാനം.
കുവൈത്തില്‍ കൊവിഡ് ബാധിതരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇതുവരെ 4,377 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ് ബാധിച്ചത്. 30 പേര് മരണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."