ഐ.ഒ.സിയില്‍ 466 അപ്രന്റിസ്
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 466 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിഫൈനറി ഡിവിഷനിലാണ് ഒഴിവുകള്‍. വിശദമായ വിജ്ഞാപനം https:iocl.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഉദ്യോഗാര്‍ഥികള്‍ക്ക് ഇതേ വെബ്സൈറ്റില്‍ തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് തപാലില്‍ അയയ്ക്കുകയും വേണം. വിലാസം വെബ്സൈറ്റില്‍ ലഭ്യമാണ്. ട്രേഡ് അപ്രന്റിസ് (കെമിക്കല്‍ പ്ലാന്റ്) 89, ട്രേഡ് അപ്രന്റിസ് (സെക്രട്ടേറിയറ്റ് അസിസ്സ്റ്റന്റ്) 75, ടെക്നീഷ്യന് അപ്രന്റിസ് (ഇലക്ട്രിക്കല്‍) 73, ടെക്നീഷ്യന് അപ്രന്റിസ് (കെമിക്കല്‍) 65, ടെക്നീഷ്യന് അപ്രന്റിസ് (മെക്കാനിക്കല്‍) 18, ടെക്നീഷ്യന് അപ്രന്റിസ് (ഇന്‍സ്ട്രുമെന്റേഷന്‍) 47, ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍) 43, ട്രേഡ് അപ്രന്റിസ് (ബോയിലര്‍) 30, ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്) 26 എന്നിങ്ങനെയാണ് ഒഴിവുകള്‍.
2019 ഫെബ്രുവരി 28ന് 18നും 24നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. എസ്.സി, എസ്.ടി, ഒ.ബി.സി മറ്റു സംവരണ വിഭാഗങ്ങള്‍ക്കു ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: മാര്‍ച്ച് 08.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."