കൊവിഡ്-19: യു.എ.ഇയില്‍ എട്ട് മരണം; 561 പുതിയ രോഗികള്‍
ദുബായ്: യു.എ.ഇയില്‍ ഇന്ന് എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 119 ആയി. പുതുതായി 561 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
تُعلن وزارة الصحة عن تسجيل 561 إصابة جديدة بـ #فيروس_كورونا_المستجد، و121 حالة شفاء، بالإضافة إلى 8 حالات وفاة بسبب مضاعفات المرض.
— NCEMA UAE (@NCEMAUAE) May 2, 2020
The Ministry of Health registers 561 new cases of #Coronavirus, 121 recoveries and 8 death cases due to complications. pic.twitter.com/MUsvSj7nQM
രാജ്യത്ത് ഇതുവരെ 13,599 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്ന് 121 പേര്‍ രോഗവിമുക്തരായതോടെ അസുഖം ഭേതമായവരുടെ എണ്ണം 2664 ആയി.
രാജ്യത്ത്് 1.2 മില്യണ്‍ കൊവിഡ് ടെസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയതായി യു.എ.ഇ ആരോഗ്യ മന്ത്രി ഡോ.അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു. അബൂദാബി സ്റ്റെം സെല്‍ സെന്ററില്‍ വികസിപ്പിച്ചെടുത്ത സ്റ്റെം സെല്‍ ചികിത്സ എഴുപത്തിമൂന്നോളം പേരില്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
مركز أبوظبي للخلايا الجذعية: نقارب حالياً من الانتهاء من جمع البيانات لإجراء مزيد من تجارب المقارنة، وبزيادة عدد التجارب نستطيع معرفة مدى فعالية هذا العلاج الداعم بصورة أسرع، ومقارنة حال المرضى بعد تلقيهم العلاج الداعم بحال المرضى الذين لم يتلقوا نفس العلاج.
— NCEMA UAE (@NCEMAUAE) May 2, 2020
ദുബായിലെ നായിഫിലെയും അല്‍ റാസിലെയും 24 മണിക്കൂര്‍ നിയന്ത്രണം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചിട്ടുണ്ട്.
ഇന്നത്തെ യു.എ.ഇയിലെ കൊവിഡ്-19 നില
- പുതിയ കേസുകള്‍: 561
- ആകെ കൊവിഡ് ബാധിതര്‍: 13,599
- മരണം: 8
- ആകെ മരണസംഖ്യ: 119
- രോഗവിമുക്തര്‍: 121
- ആകെ രോഗമുക്തര്‍: 2,664
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."