ദമാമിൽ സെകന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി ഐസൊലേറ്റ് ചെയ്തു, അഥീർ മേഖലയിലെ കർഫ്യു ഇളവ്
ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി ഐസൊലേറ്റ് ചെയ്തു. കൊവിഡ് പരിശോധനക്കായാണ് അടച്ചത്. ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. ഈ മേഖലയിലുള്ള ആരും സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പരിധി വിട്ട് പുറത്ത് പോകാന്‍ പാടില്ല. ഈ മേഖലയിലെ ഫാക്ടറികള്‍ക്ക് മൂന്നില്‍ ഒന്ന് ജീവനക്കാരുമായി പ്രവര്‍ത്തനം തുടരാം.
എഞ്ചിനീയര്‍മാര്‍, മാനേജര്‍മാര്‍, ജോലിക്കാര്‍ എന്നിവരാരും മേഖല വിട്ട് പോകാന്‍ പാടില്ല. എന്നാൽ, ഈ മേഖലയിലേക്ക് ചരക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാനും പുറത്ത് പോകാനും പരിശോധനകളോടെ അനുമതിയുണ്ടാവും.
അതേസമയം, നേരത്തെ പൂർണ്ണമായും അടച്ച ദമാമിലെ അഥീർ മേഖലയിൽ ഇളവ് പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെ പുറത്തിറങ്ങാവുന്ന തരത്തിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് ചെയ്തത്. എന്നാൽ, മേഖലയില്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനാ നടപടികള്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."