HOME
DETAILS
MAL
സതേണ്‍ റെയില്‍വെ നിര്‍മിച്ചത് 1759 പി.പി.ഇ കിറ്റുകള്‍
backup
May 03 2020 | 02:05 AM
തിരുവനന്തപുരം: കൊവിഡ് രോഗികളെ പരിചരിക്കുന്നവര്‍ ഉപയോഗിക്കുന്ന വ്യക്തിഗത സംരക്ഷണ ഉപകരണം (പി.പി.ഇ കിറ്റുകള്‍) നിര്‍മിച്ച് തെക്കന്‍ റെയില്‍വെ.
റെയില്‍വേ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ജീവനക്കാര്‍ എന്നിവര്‍ക്ക് ഉപയോഗിക്കാനാണ് റെയില്‍വേയുടെ വര്‍ക്ക്ഷോപ്പില്‍ 1759 എണ്ണം പി.പി.ഇ കിറ്റുകള്‍ നിര്‍മിച്ചത്. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ അനുസരിച്ച് പ്രത്യേക പോളി പ്രൊപിലീന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് പി.പി.ഇ കിറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷം പെരമ്പൂര്‍ റെയില്‍വെ ആശുപത്രിക്ക് 400 എണ്ണവും ട്രിച്ചി ഗോള്‍ഡന്‍ റോക്ക് റെയില്‍വേ ആശുപത്രിയ്ക്ക് 442 എണ്ണവും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."