റാണി മാലിന്യപ്രശ്‌നം: പരിഹരിക്കാന്‍ ജില്ലാതല വിദഗ്ദധസമിതി
വടകര: റാണി സ്ഥാപനങ്ങളില്‍നിന്ന് എന്‍.സി കനാലിലേക്ക് മാലിന്യം തുറന്നുവിട്ട സംഭവത്തില്‍ പ്രശ്‌നപരിഹാരത്തിന് ജില്ലാ കലക്ടര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഇന്നലെ സമരസമിതിയും പഞ്ചായത്ത് അധികാരികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി കലക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ തീരുമാനം.
വിദഗ്ധ സമിതി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ട് അനുസരിച്ച് ശാശ്വതപരിഹാരമുണ്ടാകുന്നതുവരെ റാണി സ്ഥാപനങ്ങള്‍ അടച്ചിടും. റാണി പബ്ലിക് സ്‌കൂളില്‍ കുട്ടികളുടെ എണ്ണമനുസരിച്ച് ആവശ്യമായ സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കണം. ഇത് നിരീക്ഷിച്ച് ശുചിത്വ മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമെ സ്‌കൂള്‍ തുറക്കാന്‍ പാടുള്ളൂവെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റവന്യു, ജലവിഭവ, പൊലിസ് വകുപ്പുകള്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ടൗണ്‍ പ്ലാനിങ് വകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയ വകുപ്പു മേധാവികളടങ്ങുന്ന സംഘം പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും കലക്ടര്‍ ഉറപ്പു നല്‍കി.
ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി ചെയര്‍മാന്‍ കെ.ഇ ഇസ്മായില്‍, കണ്‍വീനര്‍ ടി.എം രാജന്‍, ഇ.പി ദാമോദരന്‍, ചീഫ് കോഡിനേറ്റര്‍ മോഹന ബാബു, സി.വി അനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നളിനി, മെംബര്‍ ജിഷ പനങ്ങാട്ട്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.ടി ശ്രീധരന്‍, ടി.കെ രാജന്‍, ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."