ജാഗ്രതാ നിര്‍േദശവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വായുവിലൂടെയാണ് ചിക്കന്‍പോക്‌സ് വൈറസ് പകരുന്നത്.
അസൈക്ലോവീര്‍ എന്ന ആന്റിവൈറല്‍ മരുന്ന് രോഗാരംഭം മുതല്‍ ഉപയോഗിക്കുന്നത് രോഗം വേഗത്തില്‍ ഭേദമാക്കാനും രോഗത്തിന്റെ തീവ്രതയും സങ്കീര്‍ണതകളും കുറയ്ക്കാനും സഹായിക്കും. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടുമുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണം കാണാന്‍ കഴിയും. പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ പ്രാരംഭ ലക്ഷണം.
തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. മുഖത്തും കൈ കാലുകളിലും ദേഹത്തും വായിലും തൊണ്ടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
കുമിളകള്‍ എല്ലാം ഒരേ സമയം അല്ല ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നത്, നാല് ദിവസം മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുമിളകള്‍ താഴ്ന്നു തുടങ്ങും. രോഗ പ്രതിരോധശേഷി കുറവായിട്ടുള്ളവരിലും അപൂര്‍വമായി കുട്ടികളിലും മുതിര്‍ന്നവരിലും കൂടാതെ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തുടരുന്നവരിലുമാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍ കണ്ടുവരുന്നത്. ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നുമാസത്തെ കാലയളവില്‍ രോഗം പിടിപെട്ടാല്‍ ഗര്‍ഭം അലസുന്നതിനും ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടാകാനും ഭാരക്കുറവുണ്ടാകാനും സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.
ചിക്കന്‍പോക്‌സ് ബാധിച്ചു കഴിഞ്ഞാല്‍ ശരീരത്തില്‍ തുടരെയുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായിക്കും. ശരീരം വൃത്തിയായി സൂക്ഷിക്കണം. നഖങ്ങള്‍ വെട്ടി, കൈകള്‍ ആന്റി ബാക്ടീരിയല്‍ സോപ്പുപയോഗിച്ച് ശുചിയാക്കണം.
രോഗിക്ക് കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ഏത് ആഹാരവും കഴിക്കാം. രോഗി വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം. ചിക്കന്‍ പോക്‌സിന് പ്രതിരോധ കുത്തിവയ്പും ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."