അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയനം ആരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുമ്പോള്‍ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ജൂണ്‍ ആദ്യവാരം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കെ.ജി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് നടക്കുക.
മെയ് രണ്ടാംവാരം മുതല്‍ അധ്യാപകര്‍ക്കായി 10 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. നിലവിലെ കൊവിഡ് ഭീതി മറികടക്കാനാവുമെങ്കില്‍ ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള എട്ടുമാസം പൊതുഅവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചും ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയും 190 പ്രവൃത്തി ദിവസമാക്കി അക്കാദമിക് കലണ്ടര്‍ തയാറാക്കും.
സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ജയന്തി, സമാധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കും. ഓണം, ക്രിസ്മസ് അവധികള്‍ വെട്ടിച്ചുരുക്കിയും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി വിദ്യാഭ്യാസ മേഖലയില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."