HOME
DETAILS
MAL
ചപ്പാരപ്പടവില്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു
backup
April 07 2017 | 21:04 PM
ആലക്കോട്: ചപ്പാരപ്പടവ് വില്ലേജ് കോര്‍ണറില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ആറു മാസത്തോളമായി ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ഒഴുകുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കൊടും വളവുള്ള ഭാഗത്താണ് പൈപ്പ് പൊട്ടിയത്. വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. രാത്രികാലങ്ങളിലും മറ്റും കുഴികളില്‍ വീണ് ബൈക്ക് യാത്രികര്‍ക്കു പരുക്കേല്‍ക്കുന്നതും പതിവാണ്. പൈപ്പ് നന്നാക്കാന്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."