HOME
DETAILS
MAL
'ബജറ്റില്‍ തുക അനുവദിക്കണം'
backup
July 08 2016 | 06:07 AM
കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ കോടതികള്‍ തുടങ്ങാനുള്ള ഫണ്ട് ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രിയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. കേസുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ കൂടുതല്‍ ന്യായാലയങ്ങള്‍ തുടങ്ങണമെന്നു ജനുവരി 30ലെ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയുടെ ഈ നിര്‍ദേശം മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോടതികള്‍ തുടങ്ങാന്‍ പണം വകയിരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് മേച്ചേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."