തിരുവമ്പാടി പി.സി മുക്കില്‍ മദ്യ, മയക്കുമരുന്ന് മാഫിയ താവളമാക്കുന്നു
തിരുവമ്പാടി: പഞ്ചായത്തിലെ പാതിരമണ്ണ, പി.സി മുക്ക് പ്രദേശം മദ്യ, മയക്ക് മരുന്ന് മാഫിയ താവളമാക്കുന്നു. തിരുവമ്പാടി ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘമാണ് ഇവിടേക്ക് പ്രവര്‍ത്തനം മാറ്റിയത്.
ഇതോടെ പ്രദേശവാസികള്‍ വലിയ ദുരിതത്തിലാണ്. കഴിഞ്ഞദിവസം സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തിന് അങ്ങാടിയില്‍ സ്ഥാപിച്ച ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ മാഫിയയുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച രാത്രി സി.പി.എം പ്രവര്‍ത്തകന്റെ വീടാക്രമിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. തിരുവമ്പാടി വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം എ. ഗിരിഷിന്റ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി ഒരു മണിയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഗിരീഷ് പറഞ്ഞു.സംഭവത്തില്‍ തിരുവമ്പാടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ അക്രമം നടത്തി പാര്‍ട്ടിയെ പിന്തിരിപ്പിക്കാനാവില്ലെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജനാര്ദനന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."