HOME
DETAILS
MAL
നിയന്ത്രണംവിട്ട കാര്‍ ആശുപത്രിയിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരുക്ക്
backup
June 19 2018 | 05:06 AM
മുക്കം: കാര്‍ നിയന്ത്രണംവിട്ട് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് ഇടിച്ചുകയറി. മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഹോസ്പിറ്റലിലേക്ക് രോഗിയുമായി വന്ന കാറാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. കക്കാട് സ്വദേശിനി ദിവ്യക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ സെക്യൂരിറ്റി ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്. കൊടിയത്തൂര്‍ പന്നിക്കോട് സ്വദേശി മഹേഷാണ് വാഹനമോടിച്ചിരുന്നത്. ഹോസ്പിറ്റലിലെ ജനല്‍ച്ചില്ലുകളും മറ്റ് ഉപകരണങ്ങളും ഇടിയുടെ ആഘാതത്തില്‍ നശിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയോളം നാശനഷ്ടമുണ്ടായതായി കെ.എം.സി.ടി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."