ട്രോളിങ് നിരോധനം 90 ദിവസമാക്കും: മന്ത്രി
തിരുവനന്തപുരം: ട്രോളിങ് നിരോധന കാലയളവ് 45 ദിവസത്തില്‍ നിന്നു 90 ദിവസമാക്കി ഉയര്‍ത്തുമെന്നു ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ട്രോളിങ് നിരോധനം 90 ദിവസമായി ഉയത്താന്‍ സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി അഞ്ചുവര്‍ഷം സമയവും നല്‍കി. എന്നാല്‍ കാലാവധി കഴിയാറായിട്ടും കേരളം 45 ദിവസത്തെ ട്രോളിങ് നിരോധനം മാത്രമാണ് നടപ്പാക്കുന്നത്. ഈ സാഹചര്യത്തിലാണ് 90 ദിവസമായി നിരോധനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതിനായി പഠനങ്ങള്‍ നടത്താനും തൊഴിലാളിസംഘടനകളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. മത്സ്യസമ്പത്ത് സംരക്ഷണം ട്രോളിങ് നിരോധനം കൊണ്ടുമാത്രം നടക്കില്ല. ഇതിനായി കെ.എം.എഫ്.ആര്‍ നിയമത്തില്‍ ഭേദഗതി വേണം.
മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനത്തിലും ഉള്‍നാടന്‍ മത്സ്യകൃഷിയിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണെന്നും ഇതു പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."