HOME
DETAILS
MAL
33 ശതമാനം ജനങ്ങളും റെഡ് സോണില്‍ തുടരും
backup
May 03 2020 | 03:05 AM
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും രാജ്യത്തെ ജനസംഖ്യയിലെ 33 ശതമാനവും കടുത്ത നിയന്ത്രണമുള്ള റെഡ് സോണില്‍ തന്നെ തുടരും.
130 ജില്ലകളാണ് നിലവില്‍ റെഡ് സോണിലുള്ളത്. ആകെ ജില്ലകളുടെ 17 ശതമാനമാണിത്. എന്നാല്‍ 2011ലെ സെന്‍സസ് പ്രകാരം 33 ശതമാനം ജനങ്ങളും ഈ ജില്ലകളിലാണുള്ളത്. 248 ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. (39 ശതമാനം). 43 ശതമാനമാണ് ഇവിടെ ജനസംഖ്യ. ഗ്രീന്‍ സോണിലുള്ളത് ആകെ ജില്ലകളുടെ 44 ശതമാനമായ 319 ജില്ലകളാണ്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് മാത്രമാണ് ഇവിടെയുള്ളത്. റെഡ് സോണുകളില്‍ 17 ശതമാനം ജനസംഖ്യ വരുന്നത് മഹാരാഷ്ട്രയിലും 16 ശതമാനം ഉത്തര്‍പ്രദേശിലും 12 ശതമാനം പശ്ചിമബംഗാളിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."