HOME
DETAILS

മാണി ഇടഞ്ഞുതന്നെ: കോണ്‍ഗ്രസിനെതിരേ മുഖവാരികയിലൂടെ ആക്രമണം

  
backup
July 08 2016 | 06:07 AM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97

കോട്ടയം: ബാര്‍കോഴ ഗൂഢാലോചനാ വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരായ ആക്രമണം ശക്തമാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. പാര്‍ട്ടി മുഖവാരികയായ 'പ്രതിച്ഛായ'യിലൂടെയാണ് കോണ്‍ഗ്രസിനെതിരേ മാണിവിഭാഗം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

ഇത് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും 'പ്രതിച്ഛായ' സ്വതന്ത്ര പ്രസിദ്ധീകരണമാണെന്നുമാണു കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം മാണി പ്രതികരിച്ചത്.
എന്നാല്‍ പാര്‍ട്ടി വാര്‍ത്താവിതരണ സംവിധാനത്തിന്റെ ഭാഗമായ ഔദ്യോഗിക ഇ മെയിലില്‍ നിന്ന് മാധ്യമസ്ഥാപനങ്ങളിലേക്കു 'പ്രതിച്ഛായ' എഡിറ്റോറിയലിന്റെ പകര്‍പ്പയച്ചത് കരുതിക്കൂട്ടിയാണെന്നു കരുതേണ്ടിയിരിക്കുന്നു.
ഒറ്റുകാരുടെ കൂടിയാട്ടം എന്ന തലക്കെട്ടിലാണു 'പ്രതിച്ഛായ' മുഖലേഖനം പ്രസിദ്ധീകരിച്ചത്. കപടസൗഹൃദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്കു യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കണ്ടാല്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് പൊതുജനം സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു. ബാറുടമ ബിജു രമേശിന്റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണു ലേഖനം.
ബിജു രമേശിനെ ഉപജാപകസംഘം പിറകില്‍ നിന്ന് സഹായിച്ചുവെന്നും അയാളുടെ മകളുടെ കല്യാണത്തിന് ഇവര്‍ ഒത്തുകൂടിയെന്നും ലേഖനം ആരോപിക്കുന്നു. ബാര്‍കോഴ ഉയര്‍ത്തി കെ.എം.മാണിയെ കുടുക്കി രാജിവയ്പ്പിച്ചു. കെ.ബാബുവിനെതിരേയുയര്‍ന്ന 10 കോടി കോഴ ആരോപണത്തേക്കാള്‍ മാണിക്കെതരേ ഉയര്‍ന്ന ആരോപണം കടുത്തതാണെന്ന പ്രതീതി ഉണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാബു തോറ്റതും മാണി ജയിച്ചതും ഒറ്റുകാരുടെ മുഖത്തുകിട്ടിയ ഇടിയാണ്.
രാഷ്ട്രീയമാന്യത, രാഷ്ട്രീയമര്യാദ, ധാര്‍മികത, സത്യസന്ധത എന്നീ സംശുദ്ധ പദങ്ങള്‍ പൊതുജീവിതത്തില്‍ അന്യംവന്നിട്ടില്ലെങ്കിലും അതിനു നേതാക്കള്‍ അത്ര വിലകല്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍ സംസ്ഥാനത്തെ സമുന്നതരായ നേതാക്കളുടെ പങ്കാളിത്തം വ്യക്തമാക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനക്കാരുടെ ആദ്യലക്ഷ്യം കെ.എം.മാണിയായിരുന്നു. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് കെ.എം.മാണി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അദ്ദേഹം കുറ്റക്കാരനല്ലെന്നു പൊതുജനമധ്യത്തില്‍ ആവര്‍ത്തിച്ചവര്‍ തന്നെ അദ്ദേഹത്തിനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പിന്നെ കേസില്‍ കുരുക്കി രാജിവയ്പ്പിച്ചു. വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടമാണല്ലോ നടക്കുന്നതെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ ആര്‍ക്കവരെ കുറ്റം പറയാനാകും. കപടസൗഹാര്‍ദത്തിന്റെ മുഖംമൂടിയണിഞ്ഞ് ബാര്‍കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്കു സീസറിന്റെ നെഞ്ചില്‍ കഠാരയിറക്കിയ ബ്രൂട്ടസിന്റെ വേഷമല്ലേ കൂടുതല്‍ യോജിക്കുക.
ശത്രു ഒരുക്കുന്ന വിരുന്നില്‍ ചെന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു പറ്റിയത് അമളിയാണ്. സത്യം കള്ളച്ചിരി ചിരിച്ചുനില്‍ക്കുന്നത് എങ്ങനെയെന്ന് ആളുകള്‍ക്കു കണ്ടുചിരിക്കാന്‍ പറ്റിയ ഒരു ദൃശ്യം അവര്‍ കേരളത്തിന് സമ്മാനിക്കുകയും ചെയ്തു. വാസ്തവത്തില്‍ ബിജുരമേശ് നേടിയത് സമ്പൂര്‍ണ ജയമാണ്. മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവു പോലും ആകാന്‍ വയ്യാത്ത അവസ്ഥയായി.
നാലുമന്ത്രിമാരെ വെള്ളം കുടിപ്പിച്ചു. അതിലൊരാളെ രാജിവയ്പ്പിച്ചു. മറ്റൊരു മന്ത്രിയെ തോല്‍പ്പിച്ചു വീട്ടിലിരുത്തി. പിന്നെയുളളവരെ പ്രതിപക്ഷത്തും ആക്കി. കോഴ ആരോപണം ഞങ്ങള്‍ കൂടി അറിഞ്ഞായിരുന്നു എന്നാണോ. സുധീരന്‍ ചൂണ്ടിക്കാണിച്ച തെറ്റായ സന്ദേശവും ഇതു തന്നെയാണോ എന്നും ലേഖനം ചോദിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago