പ്ലാസ്മ കൈമാറിയ തബ്ലീഗുകാരെ അഭിനന്ദിച്ച് പോസ്റ്റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന് കാരണംകാണിക്കല്‍ നോട്ടിസ്
ബംഗളൂരു: കൊവിഡ് സുഖപ്പെട്ട തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ മറ്റു രോഗികള്‍ക്ക് പ്ലാസ്മ കൈമാറിയതിനെ അഭിനന്ദിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന് കര്‍ണാടക സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടിസ് അയച്ചു. ഉദ്യോഗസ്ഥര്‍ അമിതമായ സാമുദായിക ചായ്വ് കാണിക്കുന്നത് മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയ്ക്ക് താല്പര്യമില്ലാത്തതിനാലാണ് ഇതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. അഞ്ചുദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടിസിലുള്ളത്. മുഹമ്മദ് മുഹ്സിന് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സര്‍ക്കാര്‍ നോട്ടിസ് അയച്ചത്. കഴിഞ്ഞവര്‍ഷം പോളിങ് നിരീക്ഷകനായിരിക്കെ ഒഡിഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിക്കാന്‍ ശ്രമിച്ചതിന് തെരഞ്ഞെടുപ്പു കമ്മിഷന് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത് വാര്‍ത്തയായിരുന്നു. 1996 ബാച്ച് ഐ.എഎസ് ഓഫിസറായ മുഹ്സിന് ബിഹാറില്‍ നിന്നാണ് കര്‍ണാടകയിലേക്ക് എത്തിയത്.
രാജ്യത്തെ സേവിക്കാനായി ഡല്‍ഹിയില്‍ മാത്രം 300ലേറെ തബ്ലീഗ് ഹീറോകള്‍ സ്വന്തം പ്ലാസ്മ സംഭാവന ചെയ്തിരിക്കുന്നു. ഇവര്‍ ചെയ്ത മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എന്തുകൊണ്ട് മാധ്യമങ്ങള്‍ കാണുന്നില്ല എന്നാണ് ഏപ്രില്‍ 27ന് നിലവില്‍ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പില്‍ സെക്രട്ടറിയായ ഇദ്ദേഹം ട്വീറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."