HOME
DETAILS
MAL
കാര്‍ഷിക മേഖലയിലെ സമഗ്ര വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ശശീന്ദ്രന്
backup
March 02 2019 | 04:03 AM
നന്മണ്ട: കാര്‍ഷിക മേഖലയിലെ സമഗ്ര വികസനം സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്. നന്മണ്ട പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. തെങ്ങുകയറ്റ തൊഴിലാളികള്‍ക്കുള്ള ഉപകരണവും മന്ത്രി വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്. മിനി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അജിത ആറാങ്കോട്ട്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന് എം.ഗംഗാധരന്, .പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സി.കെ രാജന്, മെംബര്‍ വി.കെ നിത്യകല, സെക്രട്ടറി കെ. സതീദേവി, കൃഷി ഓഫിസര്‍ ഇന്‍ചാര്‍ജ് സീമ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു സ്വാഗതവും പി.ശ്രീനിവാസന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."