HOME
DETAILS

വനം വകുപ്പിന്റെ അന്യായ നിലപാട് കര്‍ഷകരെ വെട്ടിലാക്കുന്നു

  
backup
March 02 2019 | 04:03 AM

%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%a8

പേരാമ്പ്ര : സര്‍ക്കാര്‍ നല്‍കിയ ഉത്തരവും രേഖകളോടും കൂടി കുടുംബസമേതം താമസിക്കുന്ന കൃഷിഭൂമിയില്‍ നിന്നു ഒരു മരം വെട്ടണമെങ്കില്‍ വനം വകുപ്പിന്റെ തിട്ടൂരം വേണമെന്ന വാദഗതി കര്‍ഷകരെ വെട്ടിലാക്കുന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് മേഖലയില്‍ 253.73 ഏക്കര്‍ സ്ഥലത്തായി ഇപ്പോള്‍ താമസിക്കുന്ന കുടുംബങ്ങളാണു 50 വര്‍ഷമായി നീതി നിഷേധിക്കപ്പെട്ടു കഴിയുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിക്കു വേണ്ടി സ്ഥലം വിട്ടു കൊടുത്ത പാവങ്ങളാണു അധികൃതരുടെ ചതിയില്‍ പെട്ടു വലയുന്നത്.
1970 ല്‍ ഇവരെ പുനരധിവസിക്കുവാന്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവോടെ മുതുകാട്ടില്‍ 52 പേര്‍ക്കാണു സ്ഥലം നല്‍കിയത്. ഇവരെ മുതുകാട് സെറ്റിലേഴ്‌സ് എന്നാണു അറിയപ്പെടുന്നത്. ഈ സ്ഥലത്ത് ഇപ്പോള്‍ കുടുംബങ്ങളുടെ അംഗസംഖ്യ 270 ആയി. ഇവര്‍ക്കു നല്‍കിയ ഭൂമിക്കു പട്ടയമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസിലെത്തുന്ന പാവം കര്‍ഷകരെ ചില വകുപ്പുദ്യോഗസ്ഥര്‍ വലക്കുകയാണ്.ഇവരുടെ സ്ഥലത്തിനു ആധാരവും നികുതി ശീട്ടുമെല്ലാമുണ്ട്. 1970 ല്‍ സര്‍ക്കാര്‍ ഇവര്‍ക്കു നല്‍കിയ സര്‍ക്കാര്‍ ഉത്തരവുള്ളപ്പോള്‍ പ്രത്യേക പട്ടയം ആവശ്യമില്ലായെന്ന മറുപടിയാണു റവന്യം അധികാരികളില്‍ നിന്നു ഇവര്‍ക്കു മറുപടി ലഭിച്ചത്.
അതേ സമയം ഈ ഉത്തരവ് അംഗീകരിക്കില്ലെന്നാണു വനം വകുപ്പിന്റെ നയം. കൊമ്മറ്റത്തില്‍ സണ്ണിയെന്ന കര്‍ഷകന്‍ തന്റെ വീടിനു ഭീഷണിയായ സ്വന്തം പറമ്പിലെ തേക്കു മുറിച്ചു. ഇത് മില്ലില്‍ കൊണ്ടുപോയി ഈരാന്‍ അനുവാദത്തിനായി കഴിഞ്ഞ വര്‍ഷം പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസില്‍ അപേക്ഷ നല്‍കി. കൈവശം, ലൊക്കേഷന്‍ സര്‍ട്ടിഫിക്കേറ്റുകള്‍, സ്‌കെച്ച്, ആധാരത്തിന്റെ പകര്‍പ്പ്, ലഭിച്ച ഭൂമിയെ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് എന്നിവയും പിന്നീട് മരവില രസീതും ഹാജരാക്കിയെങ്കിലും മരം കൊണ്ടു പോകാനുള്ള പാസ് ഇതുവരെ അനുവദിച്ചിട്ടില്ല. നാല് മാസമായി തടി വെട്ടിയിട്ടിടത്തു കിടക്കുകയാണ്. ഭൂമിയുടെ പട്ടയം ഹാജരാക്കാനാണ് വനം മേലാളന്‍മാര്‍ ആവശ്യപ്പെടുന്നത്. ഇല്ലാത്ത പട്ടയം എങ്ങനെ ഹാജരാക്കാനാവും എന്ന ചോദ്യമാണു സണ്ണി ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട പാവപ്പെട്ട കര്‍ഷക കുടുംബങ്ങളുടെ ചോദ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago
No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

Kerala
  •  a month ago
No Image

'കുഞ്ഞുങ്ങളുടെ കൊലയാളി, വംശഹത്യക്കാരന്‍' അമേരിക്കയില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് തങ്ങിയ ഹോട്ടലിന് മുന്നില്‍ വന്‍ പ്രതിഷേധം

International
  •  a month ago
No Image

'കര്‍ഷകനാണ്.. കളപറിക്കാന്‍ ഇറങ്ങിയതാ...'; പരസ്യവിമര്‍ശനം തുടര്‍ന്ന് എന്‍ പ്രശാന്ത്

Kerala
  •  a month ago