HOME
DETAILS
MAL
മഴയുടെ ബാക്കിപത്രം; മാലിന്യം നിറഞ്ഞ് കടല്‍ത്തീരം
backup
June 19 2018 | 05:06 AM
കോഴിക്കോട്: മഴയുടെ ബാക്കിപത്രമായി കുളവാഴകളുള്പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കടല്‍തീരത്ത് അടിഞ്ഞുകൂടി. ഇന്നലെ വൈകിട്ട് നാലോടെയാണ് കോഴിക്കോട് കടപ്പുറത്ത് കുളവാഴകളും മാലിന്യവും അടിഞ്ഞുകൂടിയത്.
വൈകിട്ട് ആറോടെ പഴയ കടല്പാലത്തിനടുത്താണ് വലിയ തോതിലുള്ള മാലിന്യനിക്ഷേപമുള്ളത്.
സാധാരണ കാലവര്‍ഷക്കാലത്ത് കടലില്‍നിന്ന് ഇത്തരത്തിലുള്ള സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കമാണ് മാലിന്യം വ്യാപകമായി അടിഞ്ഞുകൂടാന്‍ കാരണം.
പുഴകളിലും മറ്റു ജലാശയങ്ങളിലുമുള്ള കുളവാഴകളാണ് കുത്തൊഴുക്കില്‍പ്പെട്ട് കടലിലെത്തിയത്.
മിക്കപുഴകളും കരകവിഞ്ഞതോടെ പറമ്പുകളില്‍ വെള്ളം കയറിയിരുന്നു. പറമ്പുകളില്‍ കൂട്ടിയിട്ടിരുന്ന തേങ്ങയും മറ്റും ഇത്തരത്തില്‍ കടലിലെത്തിയിരുന്നു. ഇവയും ഇന്നലെ തീരത്തടിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."